Loading ...

Home Gulf

ഹോട്ടല്‍ , അക്കൗണ്ടിങ്‌ അടക്കം സൗദിയില്‍ 14 മേഖലയില്‍ക്കൂടി സ്വദേശിവല്‍ക്കരണം

റിയാദ്‌: കൂടുതല്‍ മേഖലകളിലേക്ക്‌ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ സൗദി തൊഴില്‍മന്ത്രാലയം നടപടി തുടങ്ങി. റസ്‌റ്റോറന്റും അക്കൗണ്ടിങ്ങുമടക്കം 14 മേഖലയില്‍ സ്വദേശിവല്‍ക്കരണത്തിനായി "തൗതീന്‍' എന്ന പദ്ധതി നടപ്പാക്കാനാണ് നീക്കം. അഞ്ചു ഗ്രൂപ്പിലായി വിനോദസഞ്ചാരം, വാര്‍ത്താവിനിമയം, വിനോദം, വിവരസാങ്കേതികവിദ്യ, ഗതാഗതം, റസ്‌റ്റോറന്റ്‌, കോഫി ഷോപ്പ്, കരാര്‍, റിയല്‍ എസ്റ്റേറ്റ്, നിയമോപദേശം, എന്‍ജിനിയറിങ്‌, അക്കൗണ്ടിങ്‌ മേഖലകളിലാണ് സ്വദേശിവല്‍ക്കരണം. സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതോടെ സൗദിയില്‍ തൊഴിലില്ലായ്മ 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നാലു ഘട്ടത്തിലായി വാര്‍ത്താവിനിമയം, വിവിരസാങ്കേതികവിദ്യ മേഖലയില്‍ 14,000 തൊഴിലവസരം സ്വദേശിവല്‍ക്കരിക്കാനുള്ള പദ്ധതി തുടങ്ങി. 14 മേഖലയില്‍ക്കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതോടെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

Related News