Loading ...

Home Business

കേരളത്തില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് തോഷിബ താല്‍പര്യപത്രം ഒപ്പിട്ടു

കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി ലിഥിയം അയണ്‍ ബാറ്ററികളുടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാനും നിര്‍മ്മാണത്തിനുമായി തോഷിബ ഗ്രൂപ്പ് താത്പര്യപത്രത്തില്‍ ഒപ്പിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ജപ്പാന്‍ സന്ദര്‍ശിച്ചതിന്റെ ഫലമാണ് കരാര്‍. സന്ദര്‍ശനത്തിന്റെ ഭാഗമായി ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയില്‍ സംഘടിപ്പിച്ച നിക്ഷേപ സെമിനാറില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത്. ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയില്‍ 150 പ്രമുഖ ജാപ്പനീസ് നിക്ഷേപകരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ സെമിനാറില്‍ പിണറായി വിജയന്‍ സംസാരിച്ചു. ജപ്പാനിലെ നിക്ഷേപകര്‍ക്ക് കേരളത്തില്‍ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള ഉള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഉല്‍പാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉല്‍പനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉള്‍പ്പെടെ കേരളത്തില്‍ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related News