Loading ...

Home cinema

ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്

ബം ഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ ജീവിത കഥ സിനിമയാകുന്നു. പരമ്ബ്രത ചാറ്റര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സൗമിത്ര ചാറ്റര്‍ജിയും സ്വന്തം വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചാരുലതയടക്കം ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടനാണ് സൗമിത്ര ചാറ്റര്‍ജി. ചിത്രത്തില്‍ സൌമിത്ര ചാറ്റര്‍ജിയുടെ യൌവന കാലത്തിലെ വേഷമിടുന്നത് സംവിധായകനായ പരമ്ബ്രത ചാറ്റര്‍ജിയാണ്. സത്യജിത് റേയുടെ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൗമിത്ര ബംഗാളിലെ മറ്റ് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. കൂടാതെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സൗമിത്ര ചാറ്റര്‍ജിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും ലഭിച്ചിരുന്നു.

Related News