Loading ...

Home cinema

ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ചോല

ജോജു ജോര്‍ജ് നിര്‍മ്മിച്ച്‌ നായകനായി അഭിനയിച്ച സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോലക്കു വീണ്ടും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുകയാണ്.
പ്രശസ്തമായ ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ആണ് ചോല ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. ഇതിനു മുന്‍പ് ലോക പ്രശസ്ത ചലച്ചിത്രമേള ആയ വെനീസ് ചലച്ചിത്രമേളയിലും ചോല പ്രദര്‍ശിപ്പിച്ചിരുന്നു. അതിരുകള്‍ മറികടക്കാന്‍ സിനിമയുടെ ശക്തിയെക്കുറിച്ചുള്ള തന്റെ വിശ്വാസം ശരിയാണെന്ന് ഇത് തെളിയിച്ചു എന്നാണ് ടോക്കിയോ ഫിലിമെക്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ചോല തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജോജുവിനൊപ്പം തുല്യ പ്രാധാന്യം ഉള്ള കഥാപാത്രം ചെയ്തു കൊണ്ട് നിമിഷ സജയനും,

Related News