Loading ...

Home sports

യൂറോപ്പാ ലീഗ് : മാഞ്ചസ്റ്ററിനും ആഴ്‌സണലിനും അപ്രതീക്ഷിത തോല്‍വി

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സണലിനും അട്ടിമറിത്തോല്‍വി. മാഞ്ചസ്റ്ററിനെ എഫ് സി അസ്താനയും ആഴ്‌സണലിനെ ഫ്രാങ്ക്ഫര്‍ട്ടുമാണ് അട്ടിമറിച്ചത്. സ്റ്റാര്‍ ടീമുകള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് രണ്ടു കളികളിലും അടിയറപറഞ്ഞത്. മൊത്തം 12 കളികളാണ് ഇന്നലെ യൂറോപ്പിലെ പല നഗരങ്ങളിലായി നടന്നത്. മാഞ്ചസ്റ്ററിനായി യുവതാരം ജെസ്സി ലിംഗാര്‍ഡാണ് ആദ്യം വലചലിപ്പിച്ചത്. 10-ാം മിനിറ്റിലാണ് നോര്‍വ്വേതാരമായ ലിംഗാര്‍ഡിന്റെ ഗോള്‍. ആദ്യ പകുതിയില്‍ ചുവപ്പന്‍ പട ശക്തമായ പ്രതിരോധവും തീര്‍ത്തതിനാല്‍ 1-0ന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി നേരെ തിരിഞ്ഞു. 55-ാം മിനിറ്റില്‍ അസ്താനക്കായി ഷോംകോയും 62-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ പ്രതിരോധങ്ങള്‍ക്കിടെ പറ്റിയ അബദ്ധം ബര്‍ണാഡിന്റെ സെല്‍ഫ് ഗോളിലാണ് കലാശിച്ചത്.ആഴ്‌സലിന്റെ മത്സരത്തില്‍ തുടക്കഗോള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ വകതന്നെയായിരുന്നു. ഓമായോങ്ങാണ് ആദ്യപകുതിയുടെ അധികസമയത്തിന്റെ തുടക്കത്തില്‍ ഗോളടിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ കമാഡാ നേടിയ ഇരട്ട ഗോളുകളാണ് എന്‍ട്രാച്ച്‌ ഫ്രാങ്ക്ഫര്‍ട്ടിന് അട്ടിമറി ജയം സമ്മാനിച്ചത്. 55-ാം മിനിറ്റിലാണ് കമാഡാ സമനില ഗോള്‍ നേടിയത്. തുടര്‍ന്ന് 64-ാം മിനിറ്റില്‍ ജപ്പാന്‍ താരം വിജയഗോളും കുറിച്ചു.

Related News