Loading ...

Home Kerala

നിയമലംഘനങ്ങള്‍ കംപ്യൂട്ടര്‍ പിടിക്കും; നിരത്തുകളില്‍ പോലീസിന്റെ 'സ്മാര്‍ട്ട്' വാഹന പരിശോധന വരുന്നു

നിരത്തുകളില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ നമ്ബര്‍ ബോര്‍ഡ് സ്‌കാന്‍ചെയ്ത് കംപ്യൂട്ടര്‍ സഹായത്തോടെ പിഴ നോട്ടീസ് തയാറാക്കുന്ന സംവിധാനം വരുന്നു. ഗതാഗത നിരീക്ഷണത്തിനായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റത്തിനായുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് 800 സ്മാര്‍ട്ട് ക്യാമറകള്‍ വരുന്നത്. ക്യാമറകള്‍ ഒപ്പിയെടുക്കുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ നോട്ടീസ് നിലവില്‍ ഉദ്യോഗസ്ഥരാണ് തയാറാക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കൈവശമുള്ള വാഹന ഡേറ്റാബേസുമായി ക്യാമറ കണ്‍ട്രോള്‍ റൂം ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലെത്തുന്നത് കണ്ടെത്താന്‍ ഇന്‍ന്‍ഷുറന്‍സ് കമ്ബനികളുമായും സംവിധാനം ബന്ധിപ്പിക്കും. രാത്രിയും പകലും ഒരേപോലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകളിലൂടെ സംസ്ഥാനത്തെ റോഡ് ശൃംഖലയുടെ പ്രധാനഭാഗങ്ങള്‍ പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കും. പോലീസ് പ്രതിമ തത്കാലമില്ല ബെംഗളൂരുവില്‍ പരീക്ഷിച്ചപോലെ, പോലീസ് പ്രതിമയില്‍ ക്യാമറ സ്ഥാപിക്കുന്ന രീതി കേരളത്തില്‍ നടപ്പാക്കില്ല. പകരം പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കുന്ന രീതിയാകും തുടരുക. പോലീസ് സാന്നിധ്യമുണ്ടെന്ന ധാരണ ജനങ്ങള്‍ക്ക് നല്‍കുന്നതിനാണ് ബെംഗളുരൂ പോലീസ് പ്രതിമ പരീക്ഷിച്ചത്. അതേസമയം പോസ്റ്റുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്നാണ് നിരീക്ഷണം.

Related News