Loading ...

Home International

ലോ​ക​പ്ര​ശ​സ്ത റോ​ക് ക്ലൈം​ബ​ര്‍ ബ്രാ​ഡ് ഗോ​ബ്രൈ​റ്റ് പാ​റ​ക്കെ​ട്ടി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​പ്ര​ശ​സ്ത റോ​ക് ക്ലൈം​ബ​ര്‍ ബ്രാ​ഡ് ഗോ​ബ്രൈ​റ്റ് ക്ലൈം​ബിം​ഗി​നി​ടെ പാ​റ​ക്കെ​ട്ടി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു. വ​ട​ക്ക​ന്‍ മെ​ക്സി​ക്കോ​യി​ലെ പാ​റ​ക്കെ​ട്ടി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മേ​രി​ക്ക​ന്‍ പൗ​ര​നാ​ണ് ഗോ​ബ്രൈ​റ്റ്. ബു​ധ​നാ​ഴ്ച മെ​ക്സി​ക്കോ​യി​ലെ നു​യെ​വോ ലി​യോ​ണി​ല്‍ ഷൈ​നിം​ഗ് പാ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ല്‍ ക്ലൈം​ബിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഗോ​ബ്രൈ​റ്റ് പി​ടി​വി​ട്ട് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മെ​ക്സി​ക്ക​ന്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ഏ​ജ​ന്‍​സി പ​റ​യു​ന്ന​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​യ്ഡ​ന്‍ ജേ​ക്ക​ബ്സ​ണ്‍ എ​ന്ന​യാ​ളും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. 900 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ ക​യ​റി​യ​ശേ​ഷം തി​രി​ച്ചി​റ​ങ്ങ​വെ​യാ​ണ് ഗോ​ബ്രൈ​റ്റ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​രു​വ​രും താ​ഴേ​ക്ക് പോ​യെ​ങ്കി​ലും കൂ​ട്ടാ​ളി​യാ​യി​രു​ന്ന ജേ​ക്ക​ബ്സ​ണ്‍ പാ​റ​യു​ടെ ത​ള്ളി​നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്തി​ലേ​ക്ക് ചാ​ടി നി​ല്‍​ക്കാ​ന്‍ സാ​ധി​ച്ച​തി​നാ​ല്‍ മ​ര​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

Related News