Loading ...

Home sports

ബോഡി ബില്‍ഡിങ് മത്സരം: കൊറിയയില്‍ മലയാളി തിളക്കം

എറണാകുളം: കൊറിയയില്‍ നടന്ന ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്ക് സ്പോര്‍ട്സ് ചാംമ്ബ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം മലയാളിയ്ക്ക്. 38 രാജ്യങ്ങളിലെ മസില്‍മാന്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തു. അവരെ എല്ലാം ശരീര പേശികളുടെ അഴകളവുകളില്‍ തറപറ്റിച്ച്‌ ഇന്ത്യയ്ക്ക് വേണ്ടി മിസ്റ്റര്‍ കൊറിയ യൂണിവേഴ്സ് പട്ടം ചൂടിയത് കൊച്ചി വടുതല സ്വദേശിയായ ചിത്തരേഷ് നടേശന്‍ ആണ്. തിരിച്ചെത്തിയ ഇദ്ദേഹത്തെ എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ച്‌ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിണ്ടന്‍റ് അഡ്വ. പി. വി ശ്രീനിജിന്‍ അഭിനന്ദിച്ചു.

Related News