Loading ...

Home National

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 41,163ലെത്തി. നിഫ്റ്റിയാകട്ടെ 12,138 എന്ന പുതിയ ഉയരംകുറിച്ചു. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 ഭേദിച്ചു. ബിഎസ്‌ഇയിലെ 494 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 245 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി ഇന്‍ഫ്രടെല്‍, യുപിഎല്‍, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീല്‍, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സീ എന്റര്‍ടെയന്‍മെന്റ്, വേദാന്ത, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎല്‍, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ സൂചികകളും നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍. ബാങ്ക്, ഫാര്‍മ, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ലോഹം, ഊര്‍ജം തുടങ്ങിയ ഓഹരികളില്‍ വില്പന സമ്മര്‍ദം പ്രകടമാണ്.

Related News