Loading ...

Home USA

അഫ്ഗാനിലെ ഐഎസ്‌ഐഎസിനെ തുടച്ചുനീക്കുമെന്ന് അമേരിക്ക; കീഴടങ്ങുന്നവരുടെ എണ്ണം കൂടിയെന്ന് ആലീസ് വെല്‍സ്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ്‌ഐഎസ് കേന്ദ്രങ്ങളേയും ഭീകരന്മാരേയും പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഭീകരതമൂലം ഏറെ മുറിവേറ്റ അഫ്ഗാന്‍ ഭരണകൂടത്തിനൊപ്പം നടപടികളുമായി മുന്നോട്ടു പോകുമെന്നും അമേരിക്കയുടെ ഏഷ്യന്‍ മേഖലാ ചുമതല വഹിക്കുന്ന ആലീസ് വെല്‍സ് പറഞ്ഞു. ഐഎസ്‌ഐഎസ്-ഖൊറാസാന്‍ വിഭാഗത്തിനെതിരായ നീക്കങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഭീകരന്മാരും കുടുംബങ്ങളും സുരക്ഷാസേനക്കുമുന്നില്‍ കീഴടങ്ങി. പ്രധാനമായും നംഗര്‍ഹാര്‍ മേഖലയിലാണ് ഭീകരന്മാര്‍ ഏതാണ്ട് പൂര്‍ണ്ണമായും കീഴടങ്ങിയതെന്നും വെല്‍സ് സൂചിപ്പിച്ചു. അഫ്ഗാന്‍ മേഖലയില്‍ കൂട്ടമായി ഭീകരപ്രവര്‍ത്തനം നിര്‍ത്തി സുരക്ഷാ സൈനികര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നവരുടെ എണ്ണം ആയിരത്തിനടുത്തെത്തിയെന്നും 100 ലേറെ ഏകെ-47 റൈഫിളുകളും സൈന്യത്തെ ഏല്‍പ്പിച്ചതായും വെല്‍സ് വെളിപ്പെടുത്തി.

Related News