Loading ...

Home Kerala

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കാഞ്ഞങ്ങാട് : അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. സ്പീപീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനാം ചെയ്തു. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങ് നടന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ നടന്‍ ജയസൂര്യ തുടങ്ങിയവര്‍ പങ്കെടുത്തു. 60 അധ്യാപകര്‍ ചേര്‍ന്ന് സ്വാഗത ഗാനം അവതരിപ്പിച്ചു.28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍. വിവിധ ജില്ലകളില്‍ നിന്നായുളള മത്സരാര്‍ത്ഥികള്‍ കാഞ്ഞങ്ങാടിന്‍റെ മണ്ണില്‍ ആവേശം വിതറായാനെത്തിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണം ദിവസവും ഒരുക്കും.

Related News