Loading ...

Home National

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തുടരേണ്ട: ആദായനികുതി വകുപ്പില്‍ നിന്ന് 21 പേരെ പിരിച്ച്‌ വിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അഴിമതി ആരോപണത്തെത്തുടര്‍ന്ന് 21 ആദായനികുതി ഉദ്യോഗസ്ഥരെക്കൂടി ജോലിയില്‍നിന്ന് പിരിച്ചുവിട്ട് കേന്ദ്രസര്‍ക്കാര്‍. കാര്യക്ഷമത കുറഞ്ഞവരുടെയും അഴിമതിക്കേസുകളില്‍ കുടുങ്ങിയവരുടെയും പട്ടിക എല്ലാ മാസവും 15 നുള്ളില്‍ പഴ്സനേല്‍ മന്ത്രാലയത്തിനു കൈമാറാന്‍ നേരത്തേ തന്നെ വകുപ്പുകള്‍ക്കു നിര്‍ദ്ദേശമുണ്ട്. ഇത് അനുസരിച്ചാണ് പിരിച്ചുവിടല്‍. ഈ വര്‍ഷം ജൂണിനുശേഷം നടന്ന അഞ്ചാംഘട്ട പിരിച്ചുവിടലാണിത്. ഇതോടെ അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 85 ആയി. ഇവരില്‍ 12 പേര്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിലെയും 15 പേര്‍ പരോക്ഷ നികുതി ബോര്‍ഡിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ഒടുവില്‍ പിരിച്ചുവിട്ട 21 പേരും ഗ്രൂപ്പ് ബി വിഭാഗത്തില്‍പ്പെടുന്ന ഇന്‍കംടാക്‌സ് ഓഫീസര്‍മാരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനവുമായി ബന്ധപ്പെട്ട അടിസ്ഥാനചട്ടത്തിലെ 56(ജെ)വകുപ്പ് പ്രകാരമാണ് പിരിച്ചുവിടല്‍. അഴിമതി, കൊള്ളരുതായ്മ തുടങ്ങിയവ കണ്ടുപിടിച്ചാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന വകുപ്പാണിത്. സിബിഐ കേസില്‍ നേരത്തേ അറസ്റ്റുചെയ്യപ്പെട്ടവരാണ് പുറത്താക്കിയവരില്‍ പകുതിയിലേറെപേരും. 50,000 രൂപ കൈക്കൂലി വാങ്ങുമ്ബോള്‍ പിടിയിലായ ഒരുദ്യോഗസ്ഥനും കൂട്ടത്തിലുണ്ട്. തുടക്കത്തില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് വകുപ്പുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍, പതിനഞ്ച് ഉദ്യോഗസ്ഥരെ നിര്‍ബന്ധിത പിരിച്ചു വിടലിന് വിധേയമാക്കിയിരുന്നു. ആദായ നികുതി വകുപ്പിലും സമാനമായ പിരിച്ചു വിടല്‍ നടപടി ഉണ്ടായി. അഴിമതിയുടെയും കൈക്കൂലിയുടെയും പേരില്‍ ഇത്രയും പേരെ പ്രധാനപ്പെട്ട വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയത് ആദ്യമാണ്. പുറത്താക്കിയ ഉദ്യോഗസ്ഥരില്‍ പ്രിന്‍സിപ്പല്‍ റാങ്കിലുള്ളവരും ഉള്‍പ്പെട്ടിരുന്നു. കടുത്ത ആരോപണങ്ങള്‍ നേരിടുന്നവരാണ് നടപടിക്ക് വിധേയരായത്. വലിയൊരു ഉദ്യോഗസ്ഥ റാക്കറ്റാണ് നിലനില്‍ക്കുന്നതെന്നാണ് സംഭവത്തിലൂടെ പുറത്തു വരുന്ന വിവരം. കമ്മീഷണര്‍, അഡിഷണല്‍ കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ തുടങ്ങി സെന്റര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബി സിഐ) വകുപ്പിലെ ഉന്നതരാണ് പുറത്താക്കപ്പെട്ടവര്‍. അഴിമതിയും ഔദ്യോഗിക ദുരുപയോഗവും കണ്ടെത്തിയതിനാല്‍ ആണ് സര്‍ക്കാര്‍ നടപടി. ഇനിയും പലര്‍ക്കും നേരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫണ്ടമെന്റെല്‍ റൂള്‍സ് 56 (ഷ) വകുപ്പ് അനുസരിച്ചാണ് സര്‍ക്കാരിന്റെ, പിരിച്ചു വിടല്‍ നടപടി. ഇവരെ നിര്‍ബന്ധിത വിരമിക്കലിലൂടെ ആണ് ധനകാര്യ മന്ത്രാലയം പുറത്താക്കിയത്. നടപടി നേരിട്ടവരില്‍ ഇന്‍ഡയറക്‌ട് ടാക്‌സ് ആന്‍ഡ് കസ്റ്റംസിലെ പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ അനൂപ് ശ്രീവാസ്തവ ഉള്‍പ്പെടുന്നു. ഇതേ വകുപ്പിലെ ജോയിന്റ് കമ്മിഷണര്‍ നളിന്‍ കുമാറാണ് പിരിച്ചു വിടലിനു വിധേയനായ മറ്റൊരാള്‍. ശ്രീവാസ്തവക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് നിലവിലുള്ളത്. കൈക്കൂലി, അനധികൃതമായ അറസ്റ്റ് തുടങ്ങി നിരവധിക്കാര്യങ്ങള്‍ കുറ്റപത്രത്തിലുണ്ട്. ജോയിന്റ് കമ്മിഷണര്‍ നളിന്‍ കുമാറിനെതിരെ അനധികൃത സ്വത്തു സമ്ബാദിച്ചു എന്ന കേസും സിബിഐ ചാര്‍ജ്ജു ചെയ്ത് അന്വഷിക്കുന്നതിന് പിന്നാലെയാണ് പിരിച്ചു വിടല്‍. കഴിഞ്ഞ ആഴ്ച, സര്‍ക്കാര്‍ 12 ആദായ നികുതി ഉദ്യോഗസ്ഥരെ അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വഭാവദൂഷ്യം തുടങ്ങിയ കുറ്റങ്ങളില്‍ പുറത്താക്കിയിരുന്നു.

Related News