Loading ...

Home Gulf

പോരിടം തുറന്നു; ഇനി ഗള്‍ഫ്​ കപ്പ്​ ആരവം

ദോ​ഹ: മേ​ഖ​ല​യി​ലെ സ​ക​ല വ​മ്ബ​ന്മാ​രും മാ​റ്റു​ര​ക്കു​ന്ന കാ​ല്‍​പ​ന്തി​​െന്‍റ അ​തി​സു​ന്ദ​ര​മാ​യ പോ​രി​ടം തു​റ​ന്നു. 2022ലെ ​ഫി​ഫ ലോ​ക​ക​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ഖ​ലീ​ഫ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ലെ പ​ച്ച​പ്പു​ല്‍​മൈ​താ​നി​ക്ക്​ വീ​ണ്ടും തീ​പി​ടി​ച്ചു​.
കാ​ല്‍​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശ​പ്പോ​രി​ട​മാ​യ മൈ​താ​ന​ത്ത്​ ഡി​സം​ബ​ര്‍ എ​ട്ടു​വ​രെ ഗ​ള്‍​ഫ്​ ക​പ്പി​​െന്‍റ ഉ​ശി​ര​ന്‍​പോ​രാ​ട്ട​ങ്ങ​ള്‍ അ​ര​ങ്ങേ​റും. ഒ​ഴു​കി​യെ​ത്തി​യ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി 24ാമ​ത്​ അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ്​ ക​പ്പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജ്യ​ത്തി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ സ്വ​ദേ​ശി​ക​ളും മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ളും കാ​ല്‍​പ​ന്തി​​െന്‍റ സൗ​ന്ദ​ര്യം നേ​രി​ല്‍ കാ​ണാ​ന്‍ കൂ​ട്ട​മാ​യി ഒ​ഴു​കി​യെ​ത്തി. മ​റ്റ​ു രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി പേ​രും കാ​ണി​ക​ളാ​യു​ണ്ട്.
സൗ​ദി അ​റേ​ബ്യ, ബ​ഹ്​​റൈ​ന്‍, യു.​എ.​ഇ, ഇ​റാ​ഖ്, കു​വൈ​ത്ത്, ഒ​മാ​ന്‍, യ​മ​ന്‍, ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ര്‍ എ​ന്നീ ടീ​മു​ക​ളാ​ണ്​ ടൂ​ര്‍​ണ​മ​െന്‍റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. സൗ​ദി, ബ​ഹ്​​റൈ​ന്‍, യു.​എ.​ഇ ദേ​ശീ​യ ടീ​മു​ക​ളു​െ​ട പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​യ​തോ​ടെ ക​ഴി​ഞ്ഞ​യാ​ഴ്​​ച​ത​ന്നെ ഗ​ള്‍​ഫ്​ ക​പ്പി​​െന്‍റ ആ​വേ​ശം വാ​നോ​ള​മു​യ​ര്‍​ന്നി​രു​ന്നു. ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ലും ദു​ഹൈ​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ലു​മാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഏ​ഷ്യ​ന്‍ ക​പ്പ്​ ചാ​മ്ബ്യ​ന്മാ​രെ​ന്ന ഉ​ശി​രു​മാ​യാ​ണ്​ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ര്‍ പ​ന്തു​ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ഡി​സം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക ക്ല​ബ് ലോ​ക​ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്, 2022 ലോ​ക​ക​പ്പ് എ​ന്നി​വ​യി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ് അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ് ക​പ്പെ​ന്ന് ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ്​ പ്ര​സി​ഡ​ന്‍​റും സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ സ​ഈ​ദ് അ​ല്‍ മു​ഹ​ന്ന​ദി പ​റ​യു​ന്നു. 1970ല്‍ ​ആ​രം​ഭി​ച്ച ഗ​ള്‍​ഫ്​ ക​പ്പി​ല്‍ ബ​ഹ്റൈ​നാ​യി​രു​ന്നു ജേ​താ​ക്ക​ള്‍. 1992, 2004, 2014 എ​ന്നീ വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ഖ​ത്ത​ര്‍ മൂ​ന്നു ത​വ​ണ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടി​ട്ടു​ണ്ട്. ര​ണ്ടു വ​ര്‍​ഷം കൂ​ടു​മ്ബോ​ഴാ​ണ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​​ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കു​വൈ​ത്തി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മ​െന്‍റി​ല്‍ യു.​എ.​ഇ​യെ തോ​ല്‍​പി​ച്ച ഒ​മാ​നാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ള്‍.

Related News