Loading ...

Home sports

ഇംഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തി കിവികള്‍, ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് ഇന്നിംഗ്സ് ജയം

വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇന്നിംഗ്സിനും 65 റണ്‍സിനുമാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. 262 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് വാഗ്നറുടെ നേതൃത്വത്തിലുള്ള കിവി ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് 197 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. സ്കോര്‍: ഇംഗ്ലണ്ട് 353/10, 197 /10. ന്യൂസിലന്‍ഡ് 615/9 ഡിക്ലയേര്‍ഡ്. 5 വിക്കറ്റെടുത്ത വാഗ്നറും 3 വിക്കറ്റെടുത്ത സാന്റ്നറുമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. അഞ്ചാം ദിനം 3/55 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 142 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബാക്കി വിക്കറ്രുകള്‍ കൂടി നഷ്ടമാവുകയായിരുന്നു. നേരത്തേ ഡബിള്‍ സെഞ്ച്വറിയുമായി കിവി ഇന്നിംഗ്സിന്റെ നെടുംതൂണായ വിക്കറ്റ് കീപ്പര്‍ ബി.ജെ.വാട്‌ലിംഗാണ് മാന്‍ ഒഫ് ദ മാച്ച്‌.ഇതോടെ രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്ബരയില്‍ ന്യൂസിലന്‍ഡ് 1-0ത്തിന് മുന്നിലെത്തി. 5/44 19.2 ഓവറില്‍ 6 മെയ്ഡനുള്‍പ്പെടെ 44 റണ്‍സ് വിട്ടു കൊടുത്താണ് വാഗ്നര്‍ 5 വിക്കറ്റ് വീഴ്ത്തിയത്. 205 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ വാട്‌ലിംഗാണ് ന്യൂസിലന്‍ഡിന്റെ വിജയ ശില്പി. ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പറാണ് വാട്‌ലിംഗ്. 473 പന്തില്‍ 24 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് വാട്‌ലിംഗിന്റെ ഇന്നിംഗ്സ്. 7-ാം വിക്കറ്റില്‍ വാട്‌ലിംഗും സാന്റ്നറും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 261 റണ്‍സിന്റെ റെക്കാഡ് കൂട്ടുകെട്ടാണ് ന്യൂസീലന്‍ഡിനെ ഒന്നാം ഇന്നിംഗ്സില്‍ കൂറ്രന്‍ സ്കോറിലെത്തിച്ചത്.സാന്റ്നറും സെഞ്ച്വറി നേടി 269 പന്തില്‍ 126 റണ്‍സാണ് സാന്റ്നര്‍ നേടിയത്. ആര്‍ച്ചര്‍ക്കെതിരെ വംശീയാധിക്ഷേപം ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത തരത്തില്‍ ന്യസിലന്‍ഡ് കാണികള്‍ക്കിടയില്‍ നിന്ന് വംശീയാധിക്ഷേപം ഉണ്ടായതായി റിപ്പോര്‍ട്ട്. ആര്‍ച്ചര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കി. തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്ര് അസോസിയേഷന്‍ സംഭവത്തില്‍ ആര്‍ച്ചറോട് മാപ്പ് പറഞ്ഞു.

Related News