Loading ...

Home sports

'പരിക്ക് വില്ലനാകുന്നു' : സയദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്‌മിന്റണില്‍ നിന്നും സൈന നെഹ്‌വാള്‍ പിന്‍മാറി

ദില്ലി: പരുക്കും മറ്റ് അസുഖങ്ങളും വില്ലനായതോടെ പ്രീമിയര്‍ ലീഗ് ബാഡ്‌മിന്‍റണിന് പിന്നാലെ സയദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്‌മിന്റണില്‍ നിന്നും പിന്‍മാറുന്നതായി സൈന നെഹ്‌വാള്‍. തുടര്‍ച്ചയായി അലട്ടുന്ന പരുക്കിനെ തുടര്‍ന്നാണ് മൂന്ന് തവണ ചാമ്ബ്യനായ സൈന അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്. ലോക റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനക്കാരിയായ സൈന ഈ സീസണില്‍ കളിച്ച ആറ് ടൂര്‍ണമെന്റുകളില്‍ അഞ്ചിലും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പരിക്ക് മൂലം സൈനയ്ക്ക് ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ലൈ എന്ന് വിശേഷണമുള്ള സൈനയുടെ മികച്ച തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Related News