Loading ...

Home sports

ഫിറ്റ്നെസ് വീണ്ടെടുത്തു, റൊണാള്‍ഡോ ഇന്ന് യുവന്റസിനായി കളിക്കും

പരിക്ക് പൂര്‍ണ്ണമായും മാറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ യുവന്റസിനായി കളിക്കും. അവസാന ആഴ്ചകളില്‍ പരിക്ക് കാരണം യുവന്റസില്‍ തിളങ്ങാന്‍ റൊണാള്‍ഡോയ്ക്ക് ആയിരുന്നില്ല. അവസാന രണ്ടു തവണ യുവന്റസിനായി കളിച്ചപ്പോഴും റൊണാള്‍ഡോയെ സാരി രണ്ടാം പകുതിയില്‍ സബ് ചെയ്യുകയും ചെയ്തിരുന്നു. അറ്റലാന്റയ്ക്ക് എതിരെ കളിപ്പിച്ചതുമില്ല. ഒരു ആഴ്ച വിശ്രമം കിട്ടിയ റൊണാള്‍ഡോ തന്റെ പൂര്‍ണ്ണ ഫിറ്റ്നെസിലേക്ക് എത്തിയിരിക്കുകയാണ്. ക്ലബ് ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ആണ് കളിക്കുന്നത്. എന്നും അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെക്കാറുള്ള റൊണാള്‍ഡോ ഇന്ന് അത്തരത്തില്‍ ഒരു പ്രകടനം നടത്തി ഫോമിലേക്ക് തിരികെയെത്തും എന്നാണ് താരത്തിന്റെ ആരാധകര്‍ കരുതുന്നത്. ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ച യുവന്റസ് ഇന്ന് വിജയിച്ച്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ആകും ലക്ഷ്യമിടുന്നത്.

Related News