Loading ...

Home National

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ട് തേടണം; സുപ്രീം കോടതി

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയില്‍. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിനിത് വലിയ വെല്ലുവിളിയാണ്. നാളെ വൈകുന്നേരം അഞ്ച് മണിയോട് കൂടി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ വേഗം വേണമെന്നും കോടതി.ഇന്നലെ നടന്ന വാദത്തില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യത്തിലാണ് കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ ഉറച്ച്‌ നിന്നിരുന്നത്. വിശ്വാസവോട്ടിന് 14 ദിവസത്തെ സമയം വേണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു.

Related News