Loading ...

Home International

ജപ്പാനില്‍ വീണ്ടും ഭൂചലനം;19 മരണം

ടോക്കിയോ: ജപ്പാനിലെ ക്യുഷു മേഖലയില്‍ വീണ്ടുമുണ്ടായ വന്‍ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു.  റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലം പതിച്ചു.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശികസമയം ശനിയാഴ്ച രാത്രി 1.25നാണ് ഭൂകമ്പമുണ്ടായത്ടോക്കിയോയില്‍നിന്ന് 1300 കിലോമീറ്റര്‍ അകലെ കുമോമോട്ടോ പ്രീഫെക്ചറിലാണു പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.

     ഭൂചലനത്തെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനില്‍ അഭയം തേടിയവര്‍
ഭൂകമ്പത്തില്‍ വൈദ്യുതവാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. റോഡുകളും തകര്‍ന്ന നിലയിലാണ്. അതേസമയം മേഖലയിലെ ഒരു ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു ഗ്രാമത്തെ ഒന്നാകെ ഒഴിപ്പിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.  നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. തുടര്‍ ചലനങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ ജനങ്ങള്‍ കൂട്ടമായി തുറന്ന സ്ഥലങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.കഴിഞ്ഞ വ്യാഴാഴ്ച ക്യുഷുവിലെ കുമമോട്ടോ സിറ്റിയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. അന്ന് ഒമ്പത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. നിരവധി തുടര്‍ചലനങ്ങളും അതേ തുടര്‍ന്ന് ഉണ്ടായിരുന്നു.

Related News