Loading ...

Home Kerala

മെട്രിക് റിക്രൂട്ട് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ച്‌ നാവികസേന : ഒഴിവുകള്‍ 400

നാവികസേനയില്‍ മെട്രിക് റിക്രൂട്ട് വിഭാഗത്തിലേക്ക് സെയിലര്‍മാരാകാന്‍ അവസരം. . ഷെഫ്, സ്റ്റ്യുവാര്‍ഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് അവിവാഹിതരായ പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ആര്‍.-ഒക്ടോബര്‍ 2020 ബാച്ചിലേക്കാണ് പ്രവേശനം. 400 ഒഴിവുകളുണ്ട്. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍വരെ ഉയരാവുന്ന തസ്തികയാണിത്. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 2020 ഫെബ്രുവരിയിലായിരിക്കും എഴുത്തുപരീക്ഷ നടക്കുക. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് നേവി വെബ്സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്‌ചെയ്‌തെടുക്കാം. തപാലില്‍ അയയ്ക്കില്ല. എഴുത്തുപരീക്ഷയ്ക്ക് വരുമ്ബോള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം മാര്‍ക്ക് ഷീറ്റുകള്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍) എന്നിവ ഹാജരാക്കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷ എഴുതാം. എഴുത്തുപരീക്ഷയുടെ ഫലം മുപ്പതുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും.തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ കായികക്ഷമതാപരീക്ഷയും, വൈദ്യപരിശോധനയും നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2020 ഒക്ടോബറില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : https://www.joinindiannavy.gov.in/ അവസാന തീയതി : നവംബര്‍ 28

Related News