Loading ...

Home National

ഗിഫ്റ്റുകളെന്ന വ്യാജേന ഇറക്കുമതി തട്ടിപ്പ് ; ചൈനക്കെതിരെ ചൂരലെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ബെംഗളുരു: ഗിഫ്റ്റുകളെന്ന വ്യാജേന ചൈനീസ് ഇ- കൊമേഴ്‌സ് കമ്ബനികള്‍ ഇറക്കുമതി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തല്‍ . ഇതേത്തുടര്‍ന്ന് വിദേശത്തുനിന്നും വരുന്ന സമ്മാനങ്ങളുടെയും സാമ്ബിളുകളുടെയും കാര്യത്തില്‍ നിയമഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് . രാജ്യത്തെ പൗരന്മാര്‍ക്ക് 5,000 രൂപയില്‍ താഴെയുള്ള സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീയായി വിദേശത്തുനിന്നും ലഭിക്കുമായിരുന്നു. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഷെല്‍ന്‍, ക്ലബ്ഫാക്ടറി തുടങ്ങിയ ചൈനീസ് ഇ-കൊമേഴ്‌സ് കമ്ബനികള്‍ അനധികൃതമായി സാധനങ്ങള്‍ കടത്തുന്നതായി കണ്ടെത്തി . ഇതിന് തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കാന്‍ തീരുമാനിച്ചത് . സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റ് (സിബിഐറ്റിസി) നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് കമ്ബനികളുടെ തട്ടിപ്പ് കണ്ടെത്തിയത് . ഇ- കൊമേഴ്‌സ് പരിധിയില്‍ വരുന്ന ഇറക്കുമതി വസ്തുക്കള്‍ ഗിഫ്റ്റുകളെന്ന വ്യാജേനയാണ് രാജ്യത്ത് എത്തിച്ചിരുന്നത് . തട്ടിപ്പ് ബോധ്യപ്പെട്ടതോടെ രാജ്യത്തെ എല്ലാ എക്‌സ്പ്രസ് തുറമുഖങ്ങളിലും അധികൃതര്‍ പരിശോധന ശക്തമാക്കുകയും ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് തടയുകയും ചെയ്തു. മുംബൈ, ഡല്‍ഹി , ബെംഗളൂരു എന്നിവിടങ്ങളിലെ മൂന്ന് പ്രധാന എക്‌സപ്രസ് കാര്‍ഗോ തുറമുഖങ്ങളിലാണ് 90 ശതമാനം ഗിഫ്റ്റുകളും എത്തിയിരുന്നത്. കര്‍ശന പരിശോധന നടത്തി ഇത്തരം ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് സര്‍ക്കാര്‍ റദ്ദാക്കി. ചൈനീസ് കമ്ബനികള്‍ മറ്റു പോര്‍ട്ടുകളും ഇറക്കുമതി തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിബിഐറ്റിസി അധികൃതര്‍ അറിയിച്ചു.

Related News