Loading ...

Home Business

ബാങ്കിങ് മേഖലയില്‍ കൊള്ള; ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കില്‍ അരങ്ങേറിയത് 95,700 കോടി രൂപയുടെ തട്ടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 95,700 കോടി രൂപയുടെ തട്ടിപ്പ് കേസുകളാണ് പൊതുമേഖലാ ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വായ്പാ തട്ടിപ്പുകളടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഏപ്രില്‍ മൂതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ 5.743 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വഴി ഭീമമയ തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാക്കാന്‍ സാധിക്കുക. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. നിലവില്‍ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഉയരനാണ് സാധ്യത കൂടുതല്‍. നിലവില്‍ വായ്പാ ഇനത്തില്‍ തന്നെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകളിന്മേല്‍ 963 കേസുകളില്‍ പ്രിവന്‍ഷന്‍ ഒഫ് മണി ലോന്‍ഡറിംഗ് ആക്‌ട് പ്രകാരം 7,393 കേസുകളില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫേമ) പ്രകാരവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളുടെ എണ്ണവും മൂല്യവും വര്‍ഷം തോറും കുതിച്ചുയരുന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്്. എന്നാല്‍ 2008-09 ല്‍ പൊതുമേഖലാ ബാങ്കുകള്‍ നേരിട്ടത് 1,860 കോടി രൂപയുടെ തട്ടിപ്പുകേസുകളായിരുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഏപ്രില്‍-സെപ്റ്റംബറില്‍ 2,939 തട്ടിപ്പുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുക 25,416.75 കോടി രൂപയോളം വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.225 തട്ടിപ്പുകള്‍ നേരിട്ട പി.എന്‍.ബി 10,821.77 രൂപയോളമാണ് തട്ടിപ്പിനത്തില്‍ നടന്നത്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2018-19ലെ കണക്കുപ്രകാരം 9.34 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Related News