Loading ...

Home Kerala

കെ.എസ്.ആര്‍.ടി.സി സ്വകാര്യ മേഖലയ്ക്ക്; കണ്ടക്ടര്‍, ഡ്രൈവര്‍ നിയമനവും ഭാഗികമായി സ്വകാര്യമേഖലയ്ക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടത്തിലായ പകുതിയോളം സര്‍വീസുകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. ആദ്യഘട്ടമെന്ന നിലയില്‍ സൂപ്പര്‍ക്ലാസ് സര്‍വീസ് നടത്തുന്ന ബസുകളുടെ കാലാവധി തീരുന്ന മുറയ്ക്ക് സ്വകാര്യ ബസുകളെ നിയോഗിക്കും. സ്വകാര്യവത്കരണം ഭാഗികമായി നടപ്പാക്കുന്നതോടെ കണ്ടക്ടര്‍, ഡ്രൈവര്‍ നിയമനവും ഭാഗികമായി സ്വകാര്യമേഖലയ്ക്ക് ആയിരിക്കും. കെ.എസ്.ആര്‍.ടി.സിക്ക് ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് വരുത്തിത്തീര്‍ത്ത ശേഷം ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കുകയാണ് ലക്ഷ്യം. കെ.എസ്.ആര്‍.ടി.സിയുടെ സ്വകാര്യവത്കരണത്തിന്റെ തുടക്കംവാടക സ്‌കാനിയ ബസുകള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു. വാടക സ്‌കാനിയയില്‍ ഡ്രൈവര്‍ നിയമനാധികാരം സ്വകാര്യ കമ്ബനിക്കായിരുന്നു. ഇപ്പോള്‍ ശമ്ബളം നല്‍കാന്‍ പോലും കെ.എസ്.ആര്‍.ടി.സിക്ക് പണമില്ല. സര്‍ക്കാര്‍ നല്‍കിവന്ന ധനസഹായവും മുടങ്ങിയിട്ടുണ്ട്.

Related News