Loading ...

Home Gulf

കുറഞ്ഞ മലിനീകരണം: ഒമാന്‍ ഏഷ്യയില്‍ മൂന്നാമത്​; പശ്ചിമേഷ്യയില്‍ ഒന്നാമത്​

മ​സ്​​ക​ത്ത്​: മ​ലി​നീ​ക​ര​ണം കു​റ​വു​ള്ള ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​മാ​ന്​ മൂ​ന്നാം​സ്ഥാ​നം. അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ന്‍​സി​യാ​യ നും​ബി​യോ പ്ര​സി​ദ്ധീ​ക​രി​ച്ച ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വാ​യു​മ​ലി​നീ​ക​ര​ണ​ത്തെ കു​റി​ച്ച പ​ട്ടി​ക​യി​ലാ​ണ്​ ഒ​മാ​ന്‍ നേ​ട്ടം കൊ​യ്​​ത​ത്​. പൊ​ലൂ​ഷ​ന്‍ ഇ​ന്‍​ഡ​ക്​​സ്​ 32.06 ഉ​ള്ള സിം​ഗ​പ്പൂ​ര്‍ ആ​ണ്​ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ഒ​ന്നാ​മ​ത്. 36.78 ഇ​ന്‍​ഡ​ക്​​സ്​ ഉ​ള്ള ജ​പ്പാ​ന്‍ ര​ണ്ടാ​മ​തും 37.80 ഉ​ള്ള ഒ​മാ​ന്‍ മൂ​ന്നാ​മ​തു​മാ​ണ്. 52.99 ഉ​ള്ള യു.​എ.​ഇ നാ​ലാ​മ​തും 53.75 ഇ​ന്‍​ഡ​ക്​​സ്​ ഉ​ള്ള സൈ​പ്ര​സ്​ അ​ഞ്ചാ​മ​തു​മാ​ണ്. ലോ​ക രാ​ജ്യ​ങ്ങ​ളെ​യും ന​ഗ​ര​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ഏ​റ്റ​വും വ​ലി​യ ഡേ​റ്റാ​ശേ​ഖ​രം സൂ​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് നും​ബി​യോ. പ​ശ്ചി​മേ​ഷ്യ അ​ല്ലെ​ങ്കി​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ ഏ​ഷ്യ മേ​ഖ​ല​യി​ല്‍ ഒ​മാ​ന്‍ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്​. യു.​എ.​ഇ, സൈ​പ്ര​സ്, അ​ര്‍​മീ​നി​യ, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ തൊ​ട്ടു​പി​ന്നി​ല്‍. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ സൗ​ദി​ക്കു​പി​ന്നി​ല്‍ കു​വൈ​ത്തും ബ​ഹ്​​റൈ​നു​മാ​ണു​ള്ള​ത്. ന​ഗ​ര​ങ്ങ​ളി​ലെ മൊ​ത്തം മ​ലി​നീ​ക​ര​ണ​ത്തി​​െന്‍റ അ​ള​വു​കോ​ലാ​ണ്​ പൊ​ലൂ​ഷ​ന്‍ ഇ​ന്‍​ഡ​ക്​​സ്. വാ​യു​മ​ലി​നീ​ക​ര​ണ​മാ​ണ്​ ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​ത്​. ജ​ല​മ​ലി​നീ​ക​ര​ണ​വും ല​ഭ്യ​ത​യു​മാ​ണ്​ അ​ടു​ത്ത​താ​യി ക​ണ​ക്കാ​ക്കു​ക. ജ​ല​മ​ലി​നീ​ക​ര​ണം/​ല​ഭ്യ​ത, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, മ​ലി​നീ​ക​ര​ണ​വും വൃ​ത്തി​യി​ല്ലാ​യ്​​മ​യും, ശ​ബ്​​ദ​ദൃ​ശ്യ മ​ലി​നീ​ക​ര​ണം, പാ​ര്‍​ക്കു​ക​ളു​ടെ പ​ച്ച​പ്പി​​െന്‍റ നി​ല​വാ​രം തു​ട​ങ്ങി​യ​വ​യും ക​ണ​ക്കി​ലെ​ടു​ക്കും. വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​​െന്‍റ ഫ​ല​മാ​യി വ​ര്‍​ഷം​തോ​റും ലോ​ക​ത്തി​ല്‍ ഏ​ഴു​ദ​ശ​ല​ക്ഷ​മാ​ളു​ക​ള്‍ മ​ര​ിക്കുന്നുണ്ടെ​ന്നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ള്‍. പ​ത്തി​ല്‍ ഒ​മ്ബ​തു​ പേ​രും ഉ​യ​ര്‍​ന്ന​തോ​തി​ല്‍ മാ​ലി​ന്യ​മു​ള്ള വാ​യു​വാ​ണ്​ ശ്വ​സി​ക്കു​ന്ന​തെ​ന്നാ​ണ്​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ടു​ന്ന പു​ക​മ​ഞ്ഞു​മു​ത​ല്‍ വീ​ടു​ക​ളി​ലെ പു​ക​വ​രെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്​​ഥി​തി​ക്കും വ​ലി​യ അ​ള​വി​ലാ​ണ്​ ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത്. വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​​െന്‍റ ഫ​ല​മാ​യി ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍, ശ്വാ​സ​കോ​ശ കാ​ന്‍​സ​ര്‍, ഹൃ​​​ദ്രോ​ഗം, സ്​​ട്രോ​ക്​​ തു​ട​ങ്ങി​യ​വ ബാ​ധി​ച്ചാ​ണ്​ മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രും ഇ​ട​ത്ത​ര​ക്കാ​രു​മാ​ണ്​ വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​​െന്‍റ രൂ​ക്ഷ​ത ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വി​ക്കു​ന്ന​വ​രെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Related News