Loading ...

Home cinema

നിറഞ്ഞ സദസ്സിൽ 'വാർത്തകൾ ഇതുവരെ'

അമേരിക്കൻ മലയാളികളായ ലോസൺ ബിജുവും ജിബി പാറക്കലും ചേർന്ന് സിജു വിൽസൻ, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി നിർമിച്ച മലയാള ചലച്ചിത്രം ‘വാർത്തകൾ ഇത് വരെ’ മികച്ച പ്രതികരണവുമായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. നവാഗതനായ മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളികൾക്ക് സുപരിചിതമായ പഴയ കള്ളനും പോലീസും കഥയാണ് മറ്റൊരു ആഖ്യാനത്തിലൂടെ പറഞ്ഞുവെക്കുന്നത്. ഒരു നാട്ടിൽ 90കളുടെ തുടക്കത്തിൽ നടക്കുന്ന മോഷണങ്ങളിലൂടെയും തുടർന്നുള്ള അന്വേഷണങ്ങളിലൂടെയുമാണ്  à´•à´¥ പുരോഗമിക്കുന്നത് .നർമത്തിൽ പൊതിഞ്ഞ കഥാതന്തുആയതുകൊണ്ട്  തന്നെ ആദ്യാവസാനം വരെ തിയറ്ററുകളിൽ à´šà´¿à´°à´¿ വിതറാൻ സിനിമക്ക് കഴിഞ്ഞു. നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, അലൻസിയർ തുടങ്ങിയ മറ്റു താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏലധി ഐസക്ക് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ  ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മെജോ  ജോസഫാണ്. കണ്ടു മടുത്ത പതിവ് ശൈലിയിൽ നിന്നു മാറി തികച്ചും വെത്യസ്ഥമായാണ്  ‘വാർത്തകൾ ഇത് വരെ’കഥ പറയുന്നത്. സൈജു കുറുപ്പ്,സുധീർ കരമന,സിദ്ധിഖ്, നന്ദു,നെടുമുടി വേണു,പ്രേംകുമാർ,പി ബാലചന്ദ്രൻ,വിജയരാഘവൻ,അലൻസിയാർ,ഇന്ദ്രൻസ്,കൊച്ചു പ്രേമൻ,വിഷ്ണു പ്രസാദ്,ലെജി ജോസഫ്,മാമുക്കോയ,ശിവജി ഗുരുവായൂർ,നസീർ സംക്രാന്തി,പ്രദീപ് കോട്ടയം,കെ à´Ÿà´¿ എസ് പട ന്നയിൽ,കെെനകരി തങ്കരാജ്,കൊല്ലം സുധി,കോശി,ലക്ഷ്മി പ്രിയ,ആദ്യ,,പൗളി വത്സൻ,മേരി തേജൻ,അംബിക മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രമുഖ താരങ്ങൾ. കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമ അമേരിക്കയിലെ തീയേറ്ററുകളിലും ഉടൻ  പ്രേദർശനത്തിനെത്തുന്നതാണ്.


Related News