Loading ...

Home National

പ്രകാശ മലിനീകരണം പ്രാണികളുടെ സമ്ബൂര്‍ണ നാശത്തിന് വഴിവയ്ക്കുന്നു

പ്രാണികളുടെ എണ്ണം അതിവേഗം കുറയുന്നതിന്റെ ഏറ്റവും പ്രധാനവും അവഗണിക്കപ്പെടുന്നതുമായ കാരണം പ്രകാശ മലിനീകരണമാണെന്ന് പഠനം. രാത്രിയിലെ കൃത്രിമ വെളിച്ചം പ്രാണികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പുഴുക്കളെ ആകര്‍ഷിക്കുന്നത് മുതല്‍ ബള്‍ബുകള്‍ക്ക് ചുറ്റുമുള്ള അവയുടെ മരണം വരെ, എലികള്‍ക്കും തവളകള്‍ക്കുമുള്ള ഇരയാക്കുന്നത് വരെ, ഫയര്‍‌പ്ലൈകളുടെ ഇണചേരല്‍ സിഗ്നലുകള്‍ മറയ്ക്കുന്നതുവരെ പലതരത്തില്‍ അവകളുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും താറുമാറാകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇന്നു വരെയുള്ളതില്‍വെച്ച്‌ ഏറ്റവും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത്, രാസ മലിനീകരണം, ആക്രമണകാരികളായ ജീവജാലങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയോടൊപ്പം രാത്രിയിലെ കൃത്രിമ വെളിച്ചവും പ്രാണികളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു'- 150 ലധികം പഠനങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നിരുന്നാലും മറ്റു കാരണങ്ങളില്‍നിന്നും വ്യത്യസ്തമായി പ്രകാശ മലിനീകരണം തടയാന്‍ താരതമ്യേന എളുപ്പമാണെന്ന് ഗവേഷകര്‍ പറയുന്നു. അനാവശ്യ ലൈറ്റുകള്‍ ഓഫ് ചെയ്തും ശരിയായ ഷേഡുകള്‍ ഉപയോഗിച്ചും മലിനീകരണം തടയാം. 'അങ്ങിനെ ചെയ്‌താല്‍തന്നെ പ്രാണികള്‍ ഇല്ലാതാകുന്നത് ഗണ്യമായി തടയാം' എന്ന് അവര്‍ പറഞ്ഞു. ജര്‍മ്മനിയിലും പ്യൂര്‍ട്ടോ റിക്കോയിലും പ്രാണികളുടെ ജനസംഖ്യാ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ആഗോള ശാസ്ത്ര അവലോകനത്തില്‍ 'പ്രാണികളുടെ എണ്ണത്തില്‍ വരുന്ന വ്യാപകമായ ഇടിവ് ആവാസവ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന്' മുന്നറിയിപ്പ് നല്‍കുന്നു. 'ലോകമെമ്ബാടും പ്രാണികള്‍ അതിവേഗം കുറയുഞ്ഞു വരികയാണെന്നും, ഭൂമിയിലെ ജീവന് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും' എന്നും ഏറ്റവും പുതിയ അവലോകനം വ്യക്തമാക്കുന്നു. ഭൂമിയില്‍ ദശലക്ഷക്കണക്കിന് പ്രാണികളുണ്ടെന്നാണ് കരുതപ്പെടുന്നത്. മിക്കവയേയും ഇപ്പോഴും ശാസ്ത്ര ലോകത്തിന് അജ്ഞാതമാണ്. പകുതിയും രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്നവയാണ്. പകല്‍ സജീവമായിരിക്കുകയും രാത്രിയില്‍ വിശ്രമിക്കുകയും ചെയ്യുന്ന ജീവികളുടെ ജീവിതവും താറുമാറാകും. പ്രാണികളെ ഇല്ലാതാക്കാന്‍ കര്‍ഷകര്‍ പണ്ടുമുതലേ വെളിച്ചത്തെ ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങുകയും, ലൈറ്റിംഗ് ചെലവ് കുറയുകയും ചെയ്തതോടെ പ്രകാശ മലിനീകരണം ലോകത്തിന്‍റെ നാലിലൊന്ന് പ്രദേശത്തെയും ബാധിക്കുന്നതായി ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച വിശകലനങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു.

Related News