Loading ...

Home International

പാകിസ്ഥാന്‍ ചൈനയുടെ കുരുക്കില്‍; സാമ്ബത്തിക ഇടനാഴി വന്‍ബാധ്യതയാകും: ആലീസ് വെല്‍സ്

വാഷിംഗ്ടണ്‍: പാകിസ്ഥാനെ സഹായിക്കാനെന്ന വ്യാജേന ചൈന നടത്തുന്നത് ശരിയായ സാമ്ബത്തിക അധിനിവേശമാണെന്ന് ആലീസ് വെല്‍സ് പറഞ്ഞു. തെക്ക്-മധ്യേഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കയുടെ അസി.സെക്രട്ടറിയാണ് ആലീസ് വെല്‍സ്. പാകിസ്ഥാന് സാമ്ബത്തിക പിന്തുണ ഉറപ്പുവരുത്തുന്നതരത്തിലാണ് സിഇപിസി എന്ന ഇടനാഴി ചൈന നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ അടുത്ത നാലഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിപ്പിന്റെ ചിലവുമുഴുവന്‍ പാകിസ്ഥാനില്‍ നിന്ന ഇടാക്കാനാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ഇത് പാകിസ്ഥാന് മേല്‍ വന്‍ ബാധ്യത തന്നെയുണ്ടാക്കുമെന്ന വസ്്തുത ആലീസ് ചൂണ്ടിക്കാട്ടി. ചൈന സിഇപിസി ആരംഭിക്കാന്‍ തീരുമാനിച്ചകാലഘട്ടം മുതല്‍ അമേരിക്ക പാകിസ്ഥാന് സൂചന നല്‍കിയിരുന്നതാണ്. ചൈനയുടെ ഈ പദ്ധതിയുടെ നടത്തിപ്പും സാമ്ബത്തിക നേട്ടവും ഒട്ടും സുതാര്യമല്ല. ഇതവസാനം പാകിസ്ഥാനെ വന്‍ബാധ്യതയില്‍ വരിഞ്ഞുമുറുക്കും. നിലവില്‍ പാകിസ്ഥാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രിത ലേല വ്യവസ്ഥ കൊണ്ടുവന്ന ഇമ്രാന്‍ ഖാന്‍ ചൈനയുടെ കൈക്കുള്ളിലായിക്കഴിഞ്ഞു. 3 കമ്ബനികള്‍ നിര്‍മ്മാണ കരാര്‍ ലേലത്തില്‍ വന്നതില്‍ എല്ലാവരും ചൈനയിലേതാണ്. മുള്‍ത്താന്‍ സുക്കര്‍ പാതയുടെ നിര്‍മ്മാണമാണ് ഈ കരാറിലുള്ളത്. എല്ലാം സൗജന്യമായി പണിയുന്ന ചൈന നാലുവര്‍ഷത്തിനുള്ളില്‍ നടത്തിപ്പുതുക ടോള്‍വഴിയും ടാക്‌സ് ഇനത്തിലും ഈടാക്കിത്തുടങ്ങും. ഇത് നല്‍കാന്‍ പാകത്തിന് യാതൊരു സാമ്ബത്തിക ഭദ്രതയും പാകിസ്ഥാനില്ല. ഇതുവരെ പാകിസ്ഥാനി യുവാക്കള്‍ക്ക് ജോലി നല്‍കുന്ന ഒരു കമ്ബനിയും ചൈന സ്ഥാപിച്ചിട്ടില്ല. മറ്റൊന്ന് കമ്ബനികള്‍ രാഷ്ട്രീയ നേതൃത്വങ്ങളെ വന്‍ കൈക്കൂലിക്കാരാക്കി മാറ്റിക്കഴിഞ്ഞെന്നും ആലീസ് വ്യക്തമാക്കി.

Related News