Loading ...

Home Education

ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

ബത്തേരി: വയനാട്ടിലെ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കില്‍ അടുത്തമാസം അഞ്ചിന് മുന്‍പ് അടയ്ക്കണം, ക്ലാസ് മുറികളില്‍ പാദരക്ഷകള്‍ ഉപയോഗിക്കുന്നത് വിലക്കരുത്, സ്കൂള്‍ പരിസരങ്ങളിലെ പാഴ്ചെടികളും പടര്‍പ്പുകളും വെട്ടിമാറ്റാന്‍ നടപടിയെടുക്കണം എന്ന് സര്‍ക്കുലറില്‍ പറയുന്നു. നവംബര്‍ 30-ന് മുന്‍പ് എല്ലാ സ്‌കൂളുകളിലും പി.ടി.എ മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ടോയ്‌ലെറ്റുകളില്‍ വെളിച്ചം ഉറപ്പാക്കണം, സ്കൂള്‍ പരിസരത്ത് പാഴ് വസ്തുക്കള്‍ കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണം, വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാല്‍ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുളള നടപടി എടുക്കണം എന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബര്‍ 10-ന് മുന്‍പായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News