Loading ...

Home sports

ലാറ്റിനമേരിക്കന്‍ കിരീടപ്പോരാട്ടം ഇന്ന്; കാത്തിരിക്കുന്നത് ബ്രസീല്‍-അര്‍ജന്റീന യുദ്ധം

ലാറ്റിനമേരിക്കയിലെ ക്ലബ് കിരീടപ്പോരാട്ടമായ കോപ്പാ ലിബെര്‍ട്ടഡോസിന്റെ ഫൈനല്‍ ഇന്ന്. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് മത്സരം അരങ്ങേറുന്നത്. ബ്രസീലിയന്‍ ക്ലബായ ഫ്ലെമെം​ഗോയാണ് നിലവിലെ ജേതാക്കളായ അര്‍ജന്റൈന്‍ ക്ലബ് റിവര്‍പ്ലേറ്റിനെ നേരിടുന്നത്. ചിലെയിലെ സാന്റിയാ​ഗോയില്‍ നടത്താനിരുന്ന കലാശപ്പോരാണ് പെറുവിലേക്ക് മാറ്റിയത്. ചിലെയില്‍ അരങ്ങേറുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഫൈനല്‍ മാറ്റിയത്. സെമിയില്‍ അര്‍ജന്റൈന്‍ ക്ലബ് തന്നെയായ ​ബോക്കാ ജൂനിയേഴ്സിനെ തോല്‍പ്പിച്ചാണ് റിവര്‍പ്ലേറ്റ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. ഫ്ലെമെം​ഗോയാകട്ടെ ബ്രസീലിയന്‍ ക്ലബ് തന്നെയായ ​ഗ്രെമിയോയെയാണ് സെമിയില്‍ തകര്‍ത്തത്. മുന്‍വര്‍ഷങ്ങളില്‍ ഫൈനല്‍ മത്സരവും രണ്ട് പാദങ്ങളിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അര്‍ജന്റൈന്‍ ക്ലബുകളായ റിവര്‍പ്ലേറ്റും ബോക്കാ ജൂനിയേഴ്സും ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ സംഘര്‍ഷം അതിരുവിട്ടിരുന്നു. ഇതോടെ രണ്ടാം പാദ മത്സരം സ്പെയിനിലേക്ക് മാറ്റേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കുറി ഫൈനല്‍ ഒറ്റ മത്സരമാക്കിയത്.

Related News