Loading ...

Home USA

യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഖ്യ രണ്ടുലക്ഷം കവിഞ്ഞു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഉന്നത പഠനം ന‌ടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 202,014 ആയി വര്‍ധിച്ചെന്ന് നവംബര്‍ 18ന് ഇന്‍റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എക്സ്ചേഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറുവര്‍ഷവും തുടര്‍ച്ചയായി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനമാണ് വര്‍ധനവ്.അമേരിക്കയില്‍ ഉന്നതപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനക്കാര്‍ക്കാണ് ഒന്നാം സ്ഥാനം. ‌ഈ പട്ടികയില്‍ ഇതുവരെ പുറകിലായിരുന്ന ഇന്ത്യ, ഈ വര്‍ഷത്തോടെ ഒന്നാം സ്ഥാനത്തെത്തി.
സൗത്ത് കൊറിയ, സൗദി അറേബ്യ, കാനഡ, വിയറ്റ്നാം തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു പുറകിലുള്ളത്.യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ്സ്, ബ്യൂറോ ഓഫ് എഡ്യൂക്കേഷണല്‍ സ്റ്റുഡന്‍റ് അഫയേഴ്സുമായി സഹകരിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍‌റര്‍നാഷനല്‍ എഡ്യൂക്കേഷന്‍ നടത്തിയ അധികാര പഠന റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ടെക്സസ്, മാസച്യുസെറ്റ്സ്, ഇല്ലിനോയ്, പെന്‍സില്‍വാനിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ പഠനത്തിനായി എത്തിച്ചേര്‍ന്നിട്ടുള്ളത്.

Related News