Loading ...

Home Business

2020 സാമ്ബത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കുറയുമെന്ന് ഐസി‌ആര്‍‌എ പ്രവചനം

പ്രമുഖ റേറ്റിംഗ് സ്ഥാപനമായ ഐസി‌ആര്‍‌എ, ഇന്ത്യയുടെ ജിഡിപിയുടെ വളര്‍ച്ച 2020 സാമ്ബത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 4.7 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടു. രാജ്യത്തിന്റെ മൊത്ത മൂല്യവര്‍ദ്ധനവ് (ജി‌വി‌എ) 4.5 ശതമാനമായിരിക്കുമെന്നും ഐ‌സി‌ആര്‍‌എ പ്രവചിച്ചു. ജിഡിപിയും ജിവിഎയും യഥാക്രമം 5.0 ശതമാനവും 4.9 ശതമാനവുമായിരുന്നു ഒന്നാം പാദത്തില്‍. കൃഷി, സേവന മേഖലകളി ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്നും ഐസി‌ആര്‍‌എ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായ മേഖലയിലെ ഇടിവാണ് ജി‌വി‌എയുടെ വളര്‍ച്ച ഒന്നാം പാദത്തെ അപേക്ഷിച്ച്‌ രണ്ടാം പാദത്തില്‍ 4.5 ശതമാനമായി കുറയാന്‍ കാരണമെന്ന് ഐ‌സി‌ആര്‍‌എയുടെ പ്രധാന സാമ്ബത്തിക വിദഗ്ധ അദിതി നായര്‍ പറഞ്ഞു. ആഭ്യന്തര ഡിമാന്‍ഡിലെ കുറവ്, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, എണ്ണ ഇതര ചരക്ക് കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ കാരണങ്ങളാല്‍ ഉല്‍പാദന വളര്‍ച്ച ഈ സാമ്ബത്തിക വര്‍ഷം ഒന്നാം പാദത്തിലെ 0.6 ശതമാനത്തില്‍ നിന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസി‌ആര്‍‌എയുടെ പ്രസ്താവനയില്‍ പറയുന്നു.

Related News