Loading ...

Home Kerala

റേഷന്‍കടകള്‍ വഴി ബാങ്കിംഗ് സേവനം ആരംഭിക്കും

പോസ്റ്റ് ഓഫീസുകള്‍ക്ക് ശേഷം റേഷന്‍കടകളെയും ബാങ്കിംഗ് സോണാക്കുന്നു. സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിംഗ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, ഫോണ്‍ റീച്ചാര്‍ജിങ്ങ്, അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഇനി റേഷന്‍കട വഴി ലഭ്യമാകും. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്‌സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍ ലഭ്യമാക്കുക. നിലവില്‍ റേഷന്‍കടകളില്‍ ഉപയോഗിച്ചുവരുന്ന ഇപോസ് മെഷനുകളില്‍ ആധാര്‍ അധിഷ്ഠിതമായാകും സേവനം ഏര്‍പ്പെടുത്തുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇത് നടപ്പിലാക്കുക. റേഷന്‍ കടകള്‍ വഴി ബാങ്കിംഗ് സേവനം നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്‌സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Related News