Loading ...

Home Education

പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (പി.ജി.ഐ.എം.ഇ.ആര്‍.) മെഡിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.എം., എം.സി.എച്ച്‌. എന്നീ പ്രോഗ്രാമുകള്‍ക്കൊപ്പം എം.ഡി (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍), ഹൗസ് ജോബ് (ഓറല്‍ ഹെല്‍ത്ത് സയന്‍സസ്) എന്നിവയിലേക്കും അപേക്ഷിക്കാം. എം.ഡി./എം.എസ്. യോഗ്യതയുള്ളവര്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എം.ഡി. (ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍) പ്രവേശനത്തിന് എം.ബി.ബി.എസ്. ആണ് യോഗ്യത. ബി.ഡി.എസ്. ബിരുദമുള്ളവര്‍ക്ക് ഹൗസ് ജോബ് (ഓറല്‍ ഹെല്‍ത്ത് സയന്‍സസ്) പ്രവേശനത്തിന് അപേക്ഷിക്കാം. 2020 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഡിസംബര്‍ 18-ന് നടത്തുന്ന ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയായിരിക്കും പ്രവേശനം. അപേക്ഷ www.pgimer.edu.in -ല്‍ (ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്സ് ലിങ്ക് വഴി) നവംബര്‍ 30 വരെ നല്‍കാം. അപേക്ഷാഫീസ്: ഡി.എം./ എം.സി.എച്ച്‌. -എല്ലാവര്‍ക്കും 1500 രൂപ. മറ്റു കോഴ്സുകള്‍: ജനറല്‍ /ഒ.ബി.സി./ സ്പോണ്‍സേര്‍സ് -1500 രൂപ, പട്ടിക വിഭാഗം-1200 രൂപ. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ പ്രോസ്പെക്ടസില്‍.

Related News