Loading ...

Home National

കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തിയ ഒമ്ബതിനായിരം ഗ്രാമവാസികള്‍ ഇപ്പോഴും 'രാജ്യദ്രോഹികള്‍'; ജോലി തേടാന്‍ കഴിയാതെ ഗ്രാമീണര്‍; പാസ്‌പോര്‍ട്ട് പോലും നിഷേധിക്കുന്ന സ്ഥിതി

കൂടംകുളം; ആണവനിലയത്തിനെതിരെ സമരം നടത്തിയ ഒമ്ബതിനായിരം ഗ്രാമവാസികളുടെ പേരില്‍ ചുമത്തപ്പെട്ട രാജ്യദ്രോഹകുറ്റം പിന്‍വലിക്കാതെ സര്‍ക്കാര്‍. 2011 മുതല്‍ 2014 ല്‍ ജയലളിത സര്‍ക്കാര്‍ അധികാരത്തിലായിരുന്ന സമയത്താണ് ഗ്രാമവാസികള്‍ക്കെതിരെ കുറ്റം ആരോപിച്ച്‌ കേസ് എടുത്തിരുന്നത്. ഇതോടെ കേസിലകപ്പെട്ടവരുടെ ഉപജീവനമാര്‍ഗത്തെയാണ് ഇത് ബാധിച്ചത്. കുറ്റം ആരോപിച്ചതിന് ശേഷം പലര്‍ക്കും ജോലി നഷ്ടപ്പെടുകയും. പാസ്‌പോര്‍ട്ടുകള്‍ മരവിപ്പിച്ചതിനാല്‍ തൊഴില്‍തേടി വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നില്ല. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിക്കുന്നെന്നും കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്ന ഇടുന്തുക്കരയിലെ ഗ്രാമവാസികള്‍ പറയുന്നു. ഇപ്പോഴും കോടതിയിലും പൊലീസ് സ്റ്റേഷനിലുമെത്താന്‍ ആവശ്യപ്പെട്ട് പലര്‍ക്കും സമന്‍സുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെമേല്‍ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ.സ്റ്റാലിനും ഇക്കാര്യം ഉന്നയിച്ച്‌ വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. ആണവനിലയത്തിനെതിരേ അവര്‍ സമാധാനപരമായാണ് സമരം ചെയ്തിരുന്നതെന്നും വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സ്റ്റാലിന്‍ ആരോപിച്ചു. 2002 മെയ് മാസത്തിലാണ് ആണവനിലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റഷ്യന്‍ സാങ്കേതിക സഹായത്തോടെയാണ് 13,000 കോടി രൂപ ചെലവില്‍ കൂടംകുളത്ത് ആണവോര്‍ജ നിലയം പൂര്‍ത്തിയാക്കിയതും. എന്നാല്‍ ആണവനിലയം നിലവില്‍ വന്നതോടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരുടെ ആശങ്കള്‍ വളരെ വലുതായിരുന്നു. നിബന്ധനകള്‍ പാലിക്കാതെയാണ് ആണവനിലയം സ്ഥിതി ചെയ്യുന്നതെന്നും. സുനാമി പോലുള്ള അപ്രതീക്ഷിതമായി ഉണ്ടാവുന്ന പ്രകൃതിക്ഷോപങ്ങളെ ചെറുക്കാന്‍ ആണവനിലയത്തിന് സാധിക്കുമോ? മാത്രമല്ല, ജപ്പാനിലെ ഫുകുഷിമ ആണവ നിലയം പോലെ ആണവച്ചോര്‍ച്ചയുണ്ടാവുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോപമാരംഭിക്കുന്നതും. എന്നാല്‍ ആണവനിലയം സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടും സര്‍ക്കാരിന് കമ്ബനി അധികൃതരും കൈമാറുകയും ചെയ്തിരുന്നു. 2011 ഒക്ടോബറോടെ ആണവനിലയം പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്ബ് നിലയത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സംഘര്‍ഷഭരിതമായിരുന്നു. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി ?ഗ്രാമവാസികള്‍ക്കാണ് പരിക്ക് പറ്റിയത്. എന്നാല്‍ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ പതിനായിരകണക്കിന് ആളുകള്‍ റോഡുകള്‍ ഉപരോധിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Related News