Loading ...

Home Kerala

ഷഹ്‌ലയുടെ മരണം; ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി, സ്‌കൂള്‍ അധികൃതര്‍ക്ക് പരസ്യ ശാസന

വയനാട് : ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസുകാരി പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ ജഡ്ജി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധനയ്ക്ക് എത്തി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്സന്റെ കൂടെയാണ് പരിശോധനയ്ക്ക് എത്തിയത്. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചു പറഞ്ഞതനുസരിച്ചാണ് ജില്ലാ ജഡ്ജിയായ എ. ഹാരിസ് സ്‌കൂളില്‍ എത്തിയത്. പരിശോധന നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് നേരിട്ട് നല്‍കുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു. പരിശോധന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ജില്ലാ ജഡ്ജി സ്‌കൂളിന്റെ ദയനീയമായ അവസ്ഥയെക്കുറിച്ച്‌ സംസാരിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും പ്രധാന അധ്യാപകനടക്കം അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഈ നടത്തിയ പരിശോധന കൂടാതെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും യോഗം വിളിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ടും നടപടിയും ഉണ്ടാകുമെന്നും ജില്ലാ ജഡ്ജി പറഞ്ഞു.

Related News