Loading ...

Home National

മുല്ലപ്പെരിയാറിനെ ചൊല്ലി ലോ​ക്സ​ഭ​യി​ല്‍ കേ​ര​ള-​ത​മി​ഴ്നാ​ട് എം​പിമാരുടെ വാ​ക്പോ​ര്

ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അണക്കെട്ടിനെച്ചൊല്ലി ലോ​ക്സ​ഭ​യി​ല്‍ കേ​ര​ള-​ത​മി​ഴ്നാ​ട് എം​പി​മാ​ര്‍ ത​മ്മി​ല്‍ വാ​ക്പോ​ര്. ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഡാ​മി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തമിഴ്നാട് എംപിമാര്‍ ലോ​ക്സ​ഭ​യി​ല്‍ ബ​ഹ​ളം വ​ച്ചു. ഇ​തി​നെ​തി​രേ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​രും പ്ര​തി​ഷേ​ധി​ച്ചു.നി​ല​വി​ലെ ഡാ​മി​ന്‍റെ സു​ര​ക്ഷി​ത​ത്വം വ​ലി​യ പ്ര​ശ്‌​ന​മാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഉ​യ​ര്‍​ത്തി​യ​ത്. അ​തേ​സ​മ​യം, ഡാ​മി​ന്‍റെ കാ​ര്യ​ത്തി​ല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് മ​റു​പ​ടി ന​ല്‍​കി.

Related News