Loading ...

Home Education

ബിരുദധാരികള്‍ക്ക് ബാങ്കുകളില്‍ അവസരം

രാജ്യത്തെ 17 പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള ഒമ്ബതാമത് പൊതുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി. എസ്.) അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകളിലായി 1163 ഒഴിവുകളാണ് ഉള്ളത് .ഡിസംബര്‍ 28, 29 തീയതികളില്‍ പ്രാഥമിക ഓണ്‍ലൈന്‍ പരീക്ഷ. കേരളത്തില്‍ (സ്റ്റേറ്റ് കോഡ് നമ്ബര്‍: 28) തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.ഓണ്‍ലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങള്‍ക്കും www.ibps.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി: നവംബര്‍ 26.

Related News