Loading ...

Home sports

പാകിസ്ഥാനെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് തകര്‍ച്ച. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത പാകിസ്താനെ ഓസ്ട്രേലിയ 240 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 75 റണ്‍സില്‍ നിന്ന് 78 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് പാകിസ്ഥാന്‍ തകരുകയായിരുന്നു.മധ്യ നിരയില്‍ വാലറ്റത്തെ കൂട്ടുപിടിച്ച്‌ അസദ് ഷഫീഖ് നടത്തിയ പോരാട്ടമാണ് പാകിസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്. അസദ് ഷഫീഖ് 76 റണ്‍സ് എടുത്ത് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. വാലറ്റത്ത് 37 റണ്‍സ് എടുത്ത മുഹമ്മദ് റിസ്‌വാനും 26 റണ്‍സ് എടുത്ത യാസിര്‍ ഷായും അസദിന് മികച്ച പിന്തുണ നല്‍കി. à´ªà´¾à´•à´¿à´¸àµà´¥à´¾à´¨àµ വേണ്ടി ഷാന്‍ മസൂദ് 27 റണ്‍സും അസ്ഹര്‍ അലി 39 റണ്‍സുമെടുത്ത് പുറത്തായി.ഓസ്‌ട്രേലിയക്ക് വേണ്ടി 4 വിക്കറ്റ് എടുത്ത സ്റ്റാര്‍ക്ക് ആണ് ബൗളര്‍മാരില്‍ തിളങ്ങിയത്. കമ്മിന്‍സ് മൂന്ന് വിക്കറ്റും ഹസല്‍വുഡ് രണ്ട് വിക്കറ്റുമെടുത്ത് സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി.

Related News