Loading ...

Home Australia/NZ

സണ്ണി സ്റ്റീഫന്‍ സമാധാന സന്ദേശവുമായി ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും

ബ്രിസ്ബെയ്ന്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ 2016 ഏപ്രില്‍ 12 മുതല്‍ മേയ് 23 വരെ നടത്തപ്പെടുന്നു.

  “വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവും ആത്മീയ സന്തോഷവും നേടി മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും 36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന്” വേള്‍ഡ് പീസ്‌ മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ à´«à´¾:ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിങ്ങിനും സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Email:  worldpeacemissioncouncil@gmail.com
ആന്റണി പയ്യപ്പള്ളി ( NZ ) - +64 220 158 814
മാത്യു ജോസ് - ഓസ്ട്രേലിയ ( മെല്‍ബണ്‍ ) - +61 414 728 701
ആന്റണി യേശുദാസ് – ഓസ്ട്രേലിയ ( സിഡ്നി ) - +61 404 452 195
ഷാജി – ഓസ്ട്രേലിയ ( മെല്‍ബണ്‍ ) - +61 401 221 343
പി.ആര്‍.ഒ. – +27 730 735 735
ഓഫീസ് - +27 834 102 921
റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News