Loading ...

Home USA

കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് അലൂമിനി മീറ്റ് ഒരുക്കങ്ങള്‍ ആരംഭിച്ചു

ഹൂസ്റ്റണ്‍: പ്രശസ്തമായ കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ ടി.കെ.എം. എഞ്ചിനീയറിംഗ് കോലേജ് അലൂമിനി റിലേഷന്‍സ്, ടി.കെ.എം.ട്രസ്റ്റ്, ടി.കെ.എം.സി.ഇ. സിലിക്കണ്‍ വാലി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് നടത്തപ്പെടുന്നത്.1958 ല്‍ ആരംഭിച്ച എഞ്ചിനീയറിംഗ് കോളേജിന് ഇപ്പോള്‍ കരുത്തുറ്റ നേതൃത്വം നല്‍കി വരുന്ന ടി.കെ.എം. കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹസന്‍ മുസലിയാര്‍, ട്രഷറര്‍ ജലാലുദീന്‍ മുസലിയാര്‍, ട്രസറ്റ് മെമ്പര്‍ എം., ഹാരൂണ്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എസ്.അയൂബ്, അലൂമ്നി റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ പ്രൊഫ.എ.സുധീര്‍ എന്നിവര്‍ വിശിഷ്ടാത്ഥികളായി പങ്കെടുക്കും. കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന ഈ അതിഥികളെ ആദരിയ്ക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിയ്ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഏപ്രില്‍ 16ന് ശനിയാഴ്ച 12.30 മുതല്‍ 3.30 വരെ കാലിഫോര്‍ണിയായിലെ സാന്‍ഹോസേയില്‍, വാര ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെടുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ടി.കെ.എം.സി.ഇ. അലൂമ്നി സിലിക്കണ്‍ വാലി അസോസിയേഷന്‍ ആതിഥേയത്വം വഹിയ്ക്കും.
ഏപ്രില്‍ 23 ന് ശനിയാഴ്ച ഏഷ്യാനാ ഇന്ത്യന്‍ റെസ്‌റ്റോന്റില്‍ രാവിലെ 11 മുതല്‍ 4 മണി വരെ നടത്തപ്പെടുന്നു. ഹൂസ്റ്റണ്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ടികെഎം കോളേജ് ട്രസ്റ്റ് ആതിഥേയത്വം വഹിയ്ക്കും.

ഏപ്രില്‍ 30ന് ശനിയാഴ്ച ടി.കെ.എം.അലൂമ്നിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംഗമം പ്രിന്‍സ്ടണ്‍ അന്‍ജപ്പാര്‍ ഇന്ത്യന്‍ ബാര്‍ ആന്റ് ഗ്രില്ലില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.

ടി.കെ.എം. എഞ്ചിനീയറിംഗ്, എം.സി.എ. പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും ഈ സംഗമങ്ങളില്‍ വന്ന് സംബന്ധിച്ച് വന്‍വിജയമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിനോദ് ബാലകൃഷ്ണന്‍(സാന്‍ഹോസേ) 4082032466
സന്‍ജു മാത്യു(ഹൂസ്റ്റണ്‍) 281 5079806
ജിജു നൈനാന്‍(ഹൂസ്റ്റണ്‍) 281 7409167
ജിനേഷ് നമ്പ്യാര്‍(ന്യൂജേഴ്സി)9738965803
രഘുറാം ഗോപാല്‍(ന്യൂജേഴ്സി)5712290742

വാര്‍ത്ത അയച്ചത്: ജീമോന്‍ റാന്നി

Related News