Loading ...

Home sports

ലോകകപ്പ് യോഗ്യതാ നേടാനുള്ള മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി; ഒമാനോടായിരുന്നു ഇന്ത്യ പോരാടിയത്

ലോകകപ്പ് യോഗ്യതാ നേടാനുള്ള മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒമാനെതിരെയായിരുന്നു ഇന്ത്യ പോരാടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യ തോല്‍വി ഏറ്റു വാങ്ങിയത്. 33-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധ പിഴവില്‍ നിനായിരുന്നു അല്‍ ഗസാനി ഒമാന്റെ വിജയ ഗോള്‍ തട്ടിയെടുത്തത്. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാമെന്ന ഇന്ത്യയുടെ ആഗ്രഹം അതോടെ അവസാനിച്ചു. പെനല്‍റ്റി നഷ്ടമാക്കിയതിന് പ്രായശ്ചിത്തം ചെയ്ത് ഇന്ത്യന്‍ പ്രതിരോധനിരയെ കീറിമുറിച്ച്‌ മൊഹ്സിന്‍ നല്‍കിയ ത്രൂ പാസില്‍ നിന്ന് അല്‍ ഗസാനി ഒമാന്റെ ആദ്യ ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ ഏതാനും അവസരങ്ങള്‍ തുറന്നെടുക്കുകയുണ്ടായി. എന്നാല്‍ ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ ഒമാന്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ ഇന്ത്യക്ക് വിനയായി മാറിയത്.

Related News