Loading ...

Home Gulf

24 മണിക്കൂറില്‍ എമിറേറ്റ്സ് ഐഡി: ആ​ദ്യ​ഘ​ട്ട വി​ത​ര​ണം 99,000 കാ​ര്‍​ഡു​ക​ള്‍

ദു​ബൈ: ആ​ഴ്ച​യോ​ളം നീ​ളു​ന്ന കാ​ത്തി​രി​പ്പു​ക​ളെ​ല്ലാം പ​ഴ​ങ്ക​ഥ​യാ​ക്കി, യു.​എ.​ഇ​യി​ല്‍ റെ​സി​ഡ​ന്‍​റ് വി​സ​യു​ള്ള​വ​ര്‍​ക്കും പൗ​ര​ന്മാ​ര്‍​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​മെ​ങ്കി​ല്‍ കേ​വ​ലം 24 മ​ണി​ക്കൂ​റി​ന​കം എ​മി​റേ​റ്റ്സ് ഐ​ഡി ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് വ​ന്‍ സ്വീ​കാ​ര്യ​ത. 2013ല്‍ ​ആ​രം​ഭി​ച്ച ഫാ​സ്​​റ്റ്​ ട്രാ​ക് പ​ദ്ധ​തി പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​ത്രം വി​ത​ര​ണം ന​ട​ത്തി​യ​ത് 99,000ല്‍ ​പ​രം ഐ​ഡി​ക​ളാ​യി​രു​ന്നു. കാ​ല​താ​മ​സം കൂ​ടാ​തെ വി​കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം വ​ഴി കാ​ര്‍​ഡു​ക​ള്‍ വേ​ഗ​ത്തി​ല്‍ പ്രി​ന്‍​റ് ചെ​യ്താ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഐ​ഡി അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്‍​റി​റ്റി ആ​ന്‍​ഡ്​ സി​റ്റി​സ​ണ്‍​ഷി​പ്​ വ​കു​പ്പ് അ​റി​യി​ച്ചു. 150 ദി​ര്‍​ഹ​മാ​ണ് ഇ​തി​നാ​യി സ​ര്‍​വി​സ് ചാ​ര്‍​ജ് ഇ​ന​ത്തി​ല്‍ അ​ട​ക്കേ​ണ്ട​ത്. സ​ര്‍​വി​സ് സ​െന്‍റ​റു​ക​ളി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത 70 വ​യ​സ്സ് പി​ന്നി​ട്ട​വ​രി​ല്‍​നി​ന്ന് അ​ടി​യ​ന്ത​ര സ​ര്‍​വി​സ് ചാ​ര്‍​ജ് ഇൗ​ടാ​ക്കി​ല്ല. ഐ​ഡി ന​ഷ്​​ട​പ്പെ​ട്ടാ​ലും പു​തു​ക്കു​മ്ബോ​ഴും ഇൗ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ള​രെ വേ​ഗ​ത്തി​ല്‍ എ​മി​റേ​റ്റ്സ് ഐ​ഡി എ​ടു​ക്കാ​നാ​വും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വ​ള​രെ വേ​ഗ​ത്തി​ലും സ​മ​യ​ബ​ന്ധി​ത​മാ​യും മി​ക​ച്ച നി​ല​വാ​ര​ത്തി​ലും സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള സം​വി​ധാ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ​തിെ​ന തു​ട​ര്‍​ന്നാ​ണ് വ​ള​രെ വേ​ഗ​ത്തി​ല്‍ ഐ​ഡി ന​ല്‍​കാ​നാ​വു​ന്ന​തെ​ന്ന് ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്‍​റി​റ്റി ആ​ന്‍​ഡ്​ സി​റ്റി​സ​ണ്‍​ഷി​പ്​ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.സാ​ധാ​ര​ണ​നി​ല​യി​ല്‍ ടൈ​പ്പി​ങ് സ​െന്‍റ​ര്‍ വ​ഴി​യോ മൊ​ബൈ​ല്‍ ആ​പ്​ ഉ​പ​യോ​ഗി​ച്ചോ അ​പേ​ക്ഷി​ക്കു​മ്ബോ​ള്‍ രേ​ഖ​ക​ളെ​ല്ലാം കൃ​ത്യ​മാ​ണെ​ങ്കി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു ആ​ഴ്ച​യെ​ങ്കി​ലും എ​ടു​ത്താ​ണ് ഐ​ഡി ല​ഭ്യ​മാ​കു​ന്ന​ത്.

Related News