Loading ...

Home USA

അമേരിക്കന്‍ ജനതയുടെ 13.7 ശതമാനവും വിദേശത്ത് ജനിച്ചവര്‍; ഒമ്ബതുകൊല്ലം കൊണ്ട് ഇന്ത്യക്കാരുടെ എണ്ണം 9 ലക്ഷം ഉയര്‍ന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം കുടിയേറ്റ വിരുദ്ധ നയങ്ങള്‍ അനുദിനം വര്‍ധിപ്പിച്ച്‌ കുടിയേറ്റക്കാരെ കെട്ട് കെട്ടിക്കുന്നതിന് ശ്രമിച്ച്‌ കൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ അമേരിക്കന്‍ ജനതയുടെ 13.7 ശതമാനവും വിദേശത്ത് ജനിച്ചവരാണെന്ന അതിശയിപ്പിക്കുന്ന കണക്ക് അതിനിടെ പുറത്ത് വന്നിരിക്കുന്നത് നിര്‍ണായകമാണ്. ഒമ്ബതുകൊല്ലം കൊണ്ട് അതായത് 2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അമേരിക്കയിലെ ഇന്ത്യക്കാരുടെ എണ്ണം 9 ലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ യുഎസിലുള്ള മൊത്തം ഇന്ത്യന്‍ വംശജരുടെ എണ്ണം 26 ലക്ഷമായിത്തീര്‍ന്നിരിക്കുകയാണ്. അമേരിക്കന്‍ കുടിയേറ്റത്തിന്റെ കണക്ക് പുസ്തകം തുറക്കുമ്ബോള്‍ ഏവരെയും വിസ്മയിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തില്‍ അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമായി തുടരുമ്ബോഴും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം ഇവിടേക്ക് എത്തിച്ചേരുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ(എസിഎസ്)യില്‍ നിന്നുള്ള 2018ലെ കണക്കുകളാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. 2018 ജൂലൈ ഒന്ന് വരെയുള്ള അമേരിക്കന്‍ ജനസംഖ്യയിലെ പ്രവണതകളാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം യുഎസില്‍ നിലവില്‍ 44.7 മില്യണ്‍ പേരാണ് വിദേശത്ത് ജനിച്ചവരായിട്ടുള്ളത്. മൊത്തം യുഎസ് ജനസംഖ്യയായ 327 മില്യണ്‍ പേരുടെ 13.7 ശതമാനമാണിത്. യുഎസിലുള്ളവരും വിദേശത്ത് ജനിച്ചവരുമായവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 0.4 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.2010ല്‍ യുഎസിലുള്ളവരും വിദേശത്ത് ജനിച്ചവരുമായവരുടെ എണ്ണം 40 മില്യണായിരുന്നു. ഇക്കാര്യത്തില്‍ ഇക്കാലത്തിനിടെ കൃത്യമായി പറഞ്ഞാല്‍ 11.8 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. 2018 ജൂലൈ ഒന്നിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ എണ്ണം 2.65 മില്യണാണ്. അതിന് മുമ്ബത്തെ വര്‍ഷത്തെ എണ്ണമായ 2.61 മില്യണുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇക്കാര്യത്തില്‍ 1.5 ശതമാനമാണ് വര്‍ധവുണ്ടായിരിക്കുന്നത്.2018 ജൂലൈയിലെ കണക്കുകള്‍ പ്രകാരം യുഎസിലുള്ളവരും വിദേശത്ത് ജനിച്ചവരുമായവരില്‍ 5.9 ശതമാനം പേരാണ്‌ഇ ഇന്ത്യക്കാര്‍. എന്നാല്‍ ഇവരുടെ എണ്ണം മൊത്തം യുഎസ് ജനസംഖ്യയുടെ വെറും ഒരു ശതമാനത്തില്‍ താഴെയുമാണ്. 2010നും 2018നും ഇടയില്‍ യുഎസിലുള്ളവരും ഇന്ത്യയില്‍ നിന്നെത്തിയവരുമായവരുടെ എണ്ണത്തില്‍ കൃത്യമായി പറഞ്ഞാല്‍ 8.7 ലക്ഷം പേരുടെ പെരുപ്പമാണുണ്ടായിരിക്കുന്നത്. 1990ല്‍ യുഎസിലുള്ളവരും ഇന്ത്യയില്‍ ജനിച്ചവരുമായവര്‍ വെറും 4.5 ലക്ഷം പേര്‍ മാത്രമായിരുന്നുവെന്നറിയുമ്ബോഴാണ് വര്‍ധനവിന്റെ വ്യാപ്തി മനസിലാകുന്നത്. അന്ന് മുതല്‍ 2018 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ 489 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. യുഎസിലുള്ളവരും ചൈനയില്‍ ജനിച്ചവരുമായവരുടെ എണ്ണം 2010ല്‍ 2.16 മില്യണായിരുന്നു. എന്നാല്‍ 2018ല്‍ അത് 2.84 ലക്ഷമായി. ഇക്കാര്യത്തില്‍ ഏതാണ്ട് 32 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്.ജന്മനാ യുഎസ് പൗരത്വം ലഭിക്കാത്തവരെയാണ് ' ഫോറിന്‍ ബോണ്‍ ഇന്‍ഡിവിജ്വല്‍സ്' എന്ന ഗണത്തില്‍ പെടുത്തുന്നതെന്നാണ് യുഎസ് സെന്‍സസ് ബോര്‍ഡ് പറയുന്നത്.ഇവിടേക്ക് കുടിയേറുകയും പിന്നീട് ഗ്രീന്‍കാര്‍ഡും യുഎസ് പൗരത്വവും നേടുന്നവരും ഇതില്‍ പെടുന്നുണ്ട്. എച്ച്‌ 1 ബി വിസയിലുള്ള താല്‍ക്കാലിക ജോലിക്കാരും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.എന്നാല്‍ കുറച്ച്‌ കാലം താമസിക്കാനെത്തുന്ന ടൂറിസ്റ്റുകളും ബിസിനസ് ട്രാവലര്‍മാരും ഈ നിര്‍വചനത്തില്‍ പെടുന്നില്ല.

Related News