Loading ...

Home Europe

ബ്രെക്സിറ്റ് ഉറപ്പായതോടെ ലോകത്തെ ഏറ്റവും ഹോട്ട് ഡെസ്റ്റിനേഷനായി മാറുന്നത് അയര്‍ലണ്ട്

യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നുറപ്പായതോടെ ലോകത്തെ ഏറ്റവും ഹോട്ട് ഡെസ്റ്റിനേഷനായി അയര്‍ലണ്ട് മാറുന്നുവെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഐറിഷ് സിറ്റിസണ്‍ഷിപ്പിന് ഇടികൂടി രംഗത്തെത്തുന്ന ഇന്ത്യക്കാര്‍ വര്‍ധിച്ച്‌ വരുകയാണ്. താരതമ്യേന അയഞ്ഞ കുടിയേറ്റ നയമുള്ള ഈ കത്തോലിക്കാ രാജ്യത്തേക്ക് ബ്രിട്ടനില്‍ നിന്നും പോലും ഇന്ത്യന്‍ കുടിയേറ്റം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് പടിവാതില്‍ക്കലെത്തിയ ഈ വേളയില്‍ ഐറിഷ് റിപ്പബ്ലിക്ക് ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പറുദീസയാകുന്നതിങ്ങനെയാണ്. ബ്രെക്സിറ്റിന് ശേഷവും അയര്‍ലണ്ടിലുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാന്‍ സാധിക്കുമെന്നതും ഐറിഷ് പൗരത്വം യുകെയ്ക്കും യൂറോപ്യന്‍ യൂണിയനുമിടക്കുള്ള കോമണ്‍ ട്രാവല്‍ ഏരിയ അഗ്രിമെന്റിന് കീഴിലായിരിക്കുമെന്നതുമാണ് അയര്‍ലണ്ടിലേക്ക് ഇന്ത്യക്കാരടക്കമുള്ളവര്‍ കൂടുതലായി കുടിയേറാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്.ബ്രെക്സിറ്റിന് ശേഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് അല്ലെങ്കില്‍ വിസ ആവശ്യമായിരിക്കവെ അയര്‍ലണ്ടിലുള്ളവര്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്നതും അയര്‍ലണ്ടിലേക്ക് നിരവധി പേരെ ആകര്‍ഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലേക്കും യുകെയിലേക്കും സ്വതന്ത്രമായി പോകാവുന്ന ലോകത്തിലെ ഏക രാജ്യമായി അയര്‍ലണ്ട് മാറിയിരിക്കുന്നുവെന്നാണ് ഐറിഷ് ഡിസ്പോറ ലോണ്‍ ഫണ്ടിലെ ചീഫ് കമേഴ്സ്യല്‍ ഓഫീസറായ ആന്‍ഡ്രൂ പാരിഷ് പറയുന്നത്. അയര്‍ലണ്ടില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം ഇവിടെ താമസിച്ചാല്‍ ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാനാവും. 2018ല്‍ 629 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ പൗരത്വം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഇത്തരത്തില്‍ പുതുതായി പൗരത്വം നേടിയ 8225 പേരില്‍ 7.6 ശതമാനവും ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം ഐറിഷ് പൗരത്വം നേടിയതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ പോളണ്ട്, റൊമാനിയ , യുകെ എന്നിവയാണ്. 2017ല്‍ 665 ഇന്ത്യക്കാര്‍ ഐറിഷ് പൗരത്വം നേടുകയും ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു.2019 ഒക്ടോബറില്‍ അവസാനിച്ച ഒമ്ബത് മാസത്തിനിടെ നോണ്‍ ഇഇഎ നാഷണലുകള്‍ക്ക് അനുവദിച്ചിരിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളില്‍ മൂന്നിലൊന്നും ഇന്ത്യക്കാര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് അയര്‍ലണ്ടിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബിസിനസ് എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ വെളിപ്പെടുത്തുന്നു. അതായത് ഇക്കാലത്തിനിടെ മൊത്തം അനുവദിച്ചിരിക്കുന്ന വര്‍ക്ക് പെര്‍മിറ്റുകളായ 14,014ല്‍ 4664ഉം അനുവദിച്ചിരിക്കുന്നത് ഇന്ത്യക്കാര്‍ക്കാണ്. 1424 പെര്‍മിറ്റുകളുമായി ബ്രസീല്‍ രണ്ടാം സ്ഥാനത്താണുള്ളത്. 2018ല്‍ മൊത്തം നല്‍കിയ 13,398 വര്‍ക്ക് പെര്‍മിറ്റുകളില്‍ 4313ഉം നേടിയത് ഇന്ത്യക്കാരാണ്. ആ വര്‍ഷവും ബ്രസീലായിരുന്നു രണ്ടാം സ്ഥാനത്ത് നിലകൊണ്ടിരുന്നത്.തങ്ങളുടെ വര്‍ക്ക് ഫോഴ്സിലേക്ക് ചുരുങ്ങിയത് 50 ശതമാനം പേരെയും ഇഇഎ രാജ്യങ്ങളില്‍ നിന്നും നിയമിക്കണമെന്ന നിഷ്‌കര്‍ഷ ഐറിഷ് ബിസിനസുകള്‍ക്ക് മേലുണ്ട്. എന്നാല്‍ മാത്രമേ അവര്‍ക്ക് നോണ്‍ ഇഇഎ രാജ്യക്കാരന് വര്‍ക്ക് പെര്‍മിറ്റ് സ്പോണ്‍സര്‍ ചെയ്യാന്‍ അവയ്ക്ക് അനുവാദം ലഭിക്കുകയുള്ളൂ.അയര്‍ലണ്ടിലെ ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്‍ര് പെര്‍മിറ്റ് അഥവാ സിഎസ്‌ഇപി വിദേശത്ത് നിന്നുള്ള ഉയര്‍ന്ന കഴിവുകളുള്ളവരെ ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നാണ് കൊറോണറായ ഓ റിയോര്‍ഡന്‍ വെളിപ്പെടുത്തുന്നത്.

Related News