Loading ...

Home National

ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഡല്‍ഹി, ലക്‌നൗ എന്നിവടങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ചയുണ്ടായത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക് സെന്റര്‍ ട്വീറ്റ് ചെയ്തു. ചണ്ഡിഗഢ്, നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ഉത്തരാഖണ്ഡിന്റെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു

Related News