Loading ...

Home sports

കായികോത്സവത്തില്‍ കിരീടം തിരിച്ചുപിടിച്ച്‌ പാലക്കാട്, ചാമ്ബ്യന്‍ സ്‌കൂളായി മാര്‍ ബേസില്‍

കണ്ണൂര്‍: 63ആമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച്‌ പാലക്കാട്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റാണ് നേടിയത്. അവസാന ദിവസം പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അവസാനം കിരീടം പാലക്കാടിനൊപ്പം പോരുകയായിരുന്നു. 123.33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. 2016ന് ശേഷം ആദ്യമായാണ് പാലക്കാട് കിരീടം നേടുന്നത്. സ്കൂള്‍ വിഭാഗത്തില്‍ മാര്‍ ബേസില്‍ എച്ച്‌.എസ്.എസ് കോതമംഗലം ചാമ്ബ്യന്‍മാരായി. 62.33 പോയിന്റാണ് മാര്‍ ബേസില്‍ സ്വന്തമാക്കിയത്.ഇതുവരെ എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസിലിനുള്ളത്. കല്ലടിയുടെ അക്കൗണ്ടില്‍ നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്. പൂല്ലൂരാംപാറ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും നേടി. 18 സ്വര്‍ണവും 22 വെള്ളിയും 16 സ്വര്‍ണവും ഉള്‍പ്പെടെയാണ് പാലക്കാട് ജില്ല കിരീടം നേടിയത്. എറണാകുളം ജില്ലയില്‍ അക്കൗണ്ടില്‍ 21 സ്വര്‍ണവും 14 വെള്ളിയും 10 വെങ്കലവുമാണ് നേടാന്‍ സാധിച്ചത്. മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് 12 സ്വര്‍ണമുണ്ട്. തിരുവനന്തപുരം നാലാമതും തൃശൂര്‍ അഞ്ചാമതുമാണ്‌. ആന്‍സി സോജനും വാങ് മയി മുഖ്‌റമും ശാരികയും മീറ്റില്‍ ട്രിപ്പിള്‍ സ്വര്‍ണം പൂര്‍ത്തിയാക്കി. ഈ മീറ്റോടെ വിട പറയുന്ന ആന്‍സി സോജന്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, ലോംഗ് ജമ്ബ് എന്നിവയിലാണ് സ്വര്‍ണം നേടിയത്. മൂന്നിലും മീറ്റ് റെക്കോഡും സ്ഥാപിച്ചത് ഇരട്ടിമധുരമുള്ളതാക്കി.

Related News