Loading ...

Home health

ഉച്ചമയക്കം ശരീരത്തിന് ഗുണകരം

ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കത്തിന്റെ ആലസ്യം കണ്ണിലെത്തുന്നത് സ്വാഭാവികമാണ്. ചിലര്‍ക്ക് ഉച്ചയുറക്കം ഒരു ശീലമായിരിക്കും. ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? ശാരീരികമായും മാനസികമായും ഉച്ചയുറക്കം വളരെ ഗുണമാണെന്ന് പുതിയ പഠനം പറയുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്‌സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഉച്ചയുറക്കത്തിലൂടെ സാധിക്കും.ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. സ്വിസ്ര്‍ലാന്‍ഡിലുള്ള 35നും 75നും ഇടയില്‍ പ്രായമുളള 3462 പേരിലാണ് പഠനം നടത്തിയത്. അതുപോലെ തന്നെ, കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് മറ്റൊരു പഠനവും പറയുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ​ഗവേഷകര്‍ പഠനം നടത്തുകയായിരുന്നു. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും ഗവേഷകര്‍ പറയുന്നു.

Related News