Loading ...

Home Education

നാവികസേനയില്‍ എം ആര്‍ സെയിലര്‍

നാവികസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസേഴ്‌സ് (എസ് എസ് സി), സെയിലേഴ്‌സ് ഫോര്‍ മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് സി തസ്തികയില്‍ 144ഉം സെയിലര്‍ തസ്തികയില്‍ നാനൂറും ഒഴിവുകളുണ്ട്. സെയിലേഴ്സ് എം ആര്‍- 2020 ബാച്ചിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. ഷെഫ്, സ്റ്റിവാര്‍ഡ്, ഹൈജീനിസ്റ്റ് തസ്തികയിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് പാസ്സായിരിക്കണം. ഷെഫ്: ഭക്ഷണം പാചകം ചെയ്യാന്‍ അറിഞ്ഞിരിക്കണം. സ്റ്റിവാര്‍ഡ്: ഓഫീസേഴ്‌സ് മെസ്സുകളില്‍ ഭക്ഷണം വിളമ്ബുന്നതാണ് ജോലി. ഹൈജീനിസ്റ്റ്: ശുചിമുറി ഉള്‍പ്പെടെ വൃത്തിയാക്കണം. പ്രായം: ഒക്ടോബര്‍ ഒന്ന് 2000ത്തിനും മുപ്പത് സെപ്തംബര്‍ 2003നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. പരിശീലന കാലയളവില്‍ 14,600 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 47,600- 69,100 സ്‌കെയിലില്‍ ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ വരെ പ്രമോഷന്‍ ലഭിക്കാം. കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും കായികക്ഷമതയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് നിയമനം. 215 രൂപയാണ് അപേക്ഷാ ഫീസ്. www.joinindiannavy.gov.in വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 23നും 28നും ഇടയില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എസ് എസ് സി ഓഫീസര്‍ ഏഴിമല നാവിക അക്കാദമിയിലേക്ക് എസ് എസ് സി ഓഫീസര്‍- ജനുവരി 2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് സി എന്‍ എ ഐ സി, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഒബ്‌സര്‍വര്‍, പൈലറ്റ്, ലോജിസ്റ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ജനറല്‍ സര്‍വീസ്/ ഹൈഡ്രോ കേഡര്‍ എന്നിവയാണ് എക്‌സിക്യൂട്ടീവ് ബ്രാഞ്ച്. ടെക്‌നിക്കല്‍ ബ്രാഞ്ച്: എസ് എസ് സി എന്‍ജിനീയറിംഗ് ബ്രാഞ്ച്. ഇലക്‌ട്രിക്കല്‍ ബ്രാഞ്ച്. എജ്യുക്കേഷന്‍ ബ്രാഞ്ച്: എസ് എസ് സി എജ്യുക്കേഷന്‍.
ബി ഇ/ ബി ടെക് ബിരുദമുള്ളവര്‍ക്ക് ടെക്‌നിക്കല്‍, എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ ബി ഇ/ എം എസ് സി ഉള്ളവര്‍ക്ക് എജ്യുക്കേഷന്‍ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in സന്ദര്‍ശിക്കുക.

Related News