Loading ...

Home Gulf

ദുബായ് എയര്‍ ഷോയ്ക്ക് തുടക്കമായി

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനങ്ങളിലൊന്നായ ദുബായ് എയര്‍ ഷോക്ക് ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം വിമാനത്താവളത്തില്‍ തുടക്കമായി.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയര്‍ ഷോയുടെ ഉദ്ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വ്വഹിച്ചു. യുഎഇ ഉപസര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം, ഉപപ്രധാനമന്ത്രി ഷെയ്ഖ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനത്തിലെ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എച്ച്‌.എസ് അറോറ നിര്‍വ്വഹിച്ചു.

Related News