Loading ...

Home Gulf

ജനങ്ങളുടെ സാമ്ബത്തിക ഭാരം ഇറക്കിവെക്കാന്‍ നിയമവുമായി യു.എ.ഇ

ജനങ്ങള്‍ക്ക് വീണ്ടും സഹിഷ്ണുതയുടെയും കാരുണ്യത്തിന്‍െറയും കൈനീട്ടവുമായി യു.എ.ഇ. സാമ്ബത്തികമായി തകര്‍ച്ച നേരിടുന്നവര്‍ക്ക് താങ്ങ് നല്‍കാനുതകുന്ന നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. പാപ്പരായിപ്പോയി കടങ്ങളും ബാധ്യതകളും വീട്ടാന്‍ കഴിയാതെ പോകുന്നവര്‍ക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ കരുത്തു പകരുന്നതാണ് പുതിയ നിയമം.കടങ്ങള്‍ നേരിടുകയോ സാമ്ബത്തിക തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുകയോ ചെയ്യുന്ന യു.എ.ഇയിലെ ജനങ്ങളെ കടങ്ങള്‍ വീട്ടുവാനും സംരംഭങ്ങള്‍ പിടിച്ചു നിര്‍ത്തുവാനും പിന്തുണക്കുകയാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ നിയമക്കുരുക്കുകളില്‍ നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. പാപ്പരായ ആളുകെള സാമ്ബത്തിക കുറ്റവാളികള്‍ എന്ന പട്ടികയില്‍ പെടുത്താതെ, അഭിമാനക്ഷതമില്ലാതെ ജീവിക്കുവാനും കുടുംബങ്ങളെ നയിക്കുവാനും സൗകര്യമൊരുക്കും. 2020 ജനുവരി മുതല്‍ നിലവില്‍ വരുന്ന നിയമം കട ബാധ്യത ഉള്ളവരെയും കടം നല്‍കിയവരെയും ഒരുമിച്ചിരുത്തി മൂന്നു വര്‍ഷം കൊണ്ട് ഒത്തുതീര്‍പ്പ് സാധ്യമാക്കാന്‍ വ്യവസ്ഥ ഒരുക്കുന്നു. സുസ്ഥിരമായ ആഗോള സാമ്ബത്തിക-വാണിജ്യ കേന്ദ്രം എന്ന നിലയില്‍ യു.എ.ഇയുടെ കരുത്തും ഉത്തരവാദിത്വവും വ്യക്തമാക്കുന്നതാണ് ഈ നിയമം.ഈ നിയമത്തിന്‍െറ പരിരക്ഷ ആര്‍ക്കൊക്കെയാണ് ലഭിക്കുക എന്നതു സംബന്ധിച്ച കൂടുതല്‍ കൃത്യത അടുത്ത ദിവസങ്ങളില്‍ പുറത്തുവരും.

Related News