Loading ...

Home sports

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: നന്ദന ശിവദാസിന് മീറ്റ് റെക്കോര്‍ഡ്

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി നന്ദന ശിവദാസ്. സീനിയര്‍ ഗേള്‍സിന്റെ 3000 മീറ്റര്‍ നടത്ത മത്സരത്തിലാണ് കോഴിക്കോട് കട്ടിപ്പാറ സ്‌കൂളിലെ നന്ദന ശിവദാസ് മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്. 14 മിനിറ്റ് 35 സെക്കന്റ് കൊണ്ടാണ് നന്ദന റെക്കോര്‍ഡ് സ്ഥാപിച്ചത്. ജൂനിയര്‍ ഗേള്‍സിന്റ 3000 മീറ്ററില്‍ കണ്ണൂര്‍ ജിവിഎച്ച്‌എസിലെ ആദിത്യ വി.വി സ്വര്‍ണം നേടി. പാലക്കാട് കല്ലടി സ്‌കൂളിലെ ശീതള്‍ എം.എസ് വെള്ളി നേടി. ജൂനിയര്‍ ബോയ്‌സിന്റെ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ പാലക്കാട് മാത്തൂര്‍ സ്‌കൂളിലെ പ്രവീണ്‍ കെ.പിക്കാണ് സ്വര്‍ണ്ണവും, കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ മുത്തുരാജ് വെള്ളിയും നേടി.

Related News